കോഴിക്കോട് കോർപറേഷൻ കോഴിവളർത്തൽ പദ്ധതി: കോഴിവിതരണത്തിലും അഴിമതിയെന്ന് പരാതി
text_fieldsകോഴിക്കോട്: നഗരസഭയുടെ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴികളെ വിതരണം ചെയ്തതിലും അഴിമതിയെന്ന് പരാതി. കോഴി വിതരണം ചെയ്ത ചാത്തമംഗലത്തെ പ്രിയദർശനി എഗ്ഗർ നഴ്സറി ഉടമ പി. രാവുണ്ണിയാണ് കോഴിക്കോട് അസി. കമീഷണർക്ക് പരാതി നൽകിയത്. മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ നല്ലളം, ബേപ്പൂർ വെറ്ററിനറി ഡിസ്പെൻസറികളിലായി 45 ദിവസം പ്രായമായ 1350 ഇൻറിബ്രോ കോഴികളെയാണ് വിതരണം ചെയ്തത്.
കോഴി ഒന്നിന് 150 രൂപ തോതിൽ 2,02,500 രൂപയുടെ ബില്ല് ആണ് ബേപ്പൂർ വെറ്ററിനറി ഹോസ്പിറ്റലിലെ നിർവഹണ ഉദ്യാഗസ്ഥൻ നൽകിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, കിട്ടിയത് 42,750 രൂപ മാത്രവും. ഇനി ആകെ 1,59,750 രൂപ ലഭിക്കാനുണ്ട്. മേയർ, സെക്രട്ടറി, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എന്നിവർക്കും പരാതി നൽകി.
കൂട് വിതരണം ചെയ്ത കമ്പനിക്ക് ഫണ്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയത് അറിഞ്ഞാണ് നഴ്സറിയുടെയും രാവുണ്ണിയുടെയും അകൗണ്ട് പരിശോധിച്ച് തുക ലഭിച്ചില്ലെന്ന് മനസ്സിലാക്കി പരാതി നൽകിയത്.
പദ്ധതിയിൽ കോഴിക്കൂട് വിതരണം ചെയ്ത കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾ ട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡി.ജി.പിക്കും കോർപറേഷൻ സെക്രട്ടറി സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് കെസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.