കോഴിക്കോട്ട് 99 പേര്‍ക്ക്കൂടി കോവിഡ്; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
text_fieldsകോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.
14,750 പേര്‍ നിരീക്ഷണത്തില്‍
പുതുതായി 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,750 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 82,095 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1210 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
4662 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 110770 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104084 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 101328 എണ്ണം നെഗറ്റീവ് ആണ്. 6686 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3266 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 625 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 2612 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 29081 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.