'എയിംസ്' നീക്കങ്ങളിൽ കോഴിക്കോട് ജില്ലക്ക് വാനോളം പ്രതീക്ഷ
text_fields
കോഴിക്കോട്: രാജ്യത്തെ ഒന്നാംനിര മെഡിക്കൽ പഠന, ഗവേഷണ, ചികിത്സ സ്ഥാപനമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) കേരളത്തിലും സ്ഥാപിക്കണമെന്ന കേന്ദ്ര ആരോഗ്യവകുപ്പിെൻറ നിർദേശം ജില്ലക്ക് ഏറെ പ്രതീക്ഷയേകുന്നു. കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷെൻറ (കെ.എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 200 ഏക്കർ ഭൂമിയിലാണ് എയിംസ് അനുവദിച്ചാൽ പ്രവർത്തനം തുടങ്ങുക. കേന്ദ്ര ധനകാര്യവകുപ്പിന് േകന്ദ്ര ആരോഗ്യവകുപ്പ് നൽകിയ നിർദേശം അംഗീകരിച്ചാൽ വർഷങ്ങളായുള്ള സംസ്ഥാനത്തിെൻറ കാത്തിരിപ്പിനാണ് വിരാമമാകുക. മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്പത്തൂർ, നീലഗിരി തുടങ്ങി തമിഴ്നാടിെൻറ ഭാഗങ്ങളിലുള്ളവർക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുന്നതാണ് എയിംസ്.
750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാവും. വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും നഴ്സിങ് കോളജും ചേരുേമ്പാൾ വിദഗ്ധ ചികിത്സ തേടുന്നവർക്കും മലയാളി വിദ്യാർഥികൾക്കും ഏറെ സഹായകരമാകും. നിരവധി പേർക്ക് ജോലിക്കും അവസരമൊരുങ്ങും. സംസ്ഥാനം സ്ഥലമേറ്റെടുത്ത് കൊടുത്ത ശേഷം 1,500ഒാളം കോടി രൂപ കേന്ദ്രം ചെലവാക്കിയാൽ എയിംസ് യാഥാർഥ്യമാകും. ജനപ്രതിനിധികൾ സമ്മർദവും ശക്തമാക്കിയിരുന്നു. എല്ലാ സസ്പെൻസും െപാളിച്ചാണ് സർക്കാർ കിനാലൂരിനെ തിരഞ്ഞെടുത്തത്. ഇനി കേന്ദ്രം കനിയണമെന്ന് മാത്രം.
1995ല്‍ കൊച്ചിന് മലബാര്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും കെ.എസ്.ഐ.ഡി.സി അക്വയര്‍ ചെയ്ത ഭൂമിയില്‍ നിന്ന് 30 ഏക്കർ ഡൊമിനിക് പ്രസേൻറഷന് സംസ്ഥാന കായിക മന്ത്രിയായിരുന്നപ്പോൾ ഉഷാസ്കൂള്‍ ഓഫ് അത്ലറ്റിക്സിന് കൈമാറിയിരുന്നു. ശേഷിക്കുന്ന 284 ഏക്കറിൽ 70 ഏക്കറോളം ഫുട്വെയർ പാർക്കിനായും കൈമാറി. ബാക്കിയുള്ള ഭൂമിയാണ് എയിംസിനായി കണ്ടുവെച്ചത്. എം.കെ. രാഘവൻ എം.പിയാണ് ആദ്യമായി ലോക്സഭയിലും കേന്ദ്രമന്ത്രിമാരുടെ ഓഫിസിലും എയിംസിെൻറ ആവശ്യമുന്നയിച്ച് നിരന്തരം ആവശ്യമുന്നയിക്കാൻ സജീവമായുണ്ടായിരുന്നത്. ബാലുശ്ശേരിയുടെ എം.എൽ.എയായി കെ.എം. സചിൻ ദേവ് എത്തിയ ശേഷം സംസ്ഥാന സർക്കാറിെൻറ സർവേ നടപടികൾക്കടക്കം വേഗം വർധിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിരുന്നു. ആരോഗ്യ , റവന്യൂ വകുപ്പിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ സ്ഥലം സന്ദർശിച്ചിരുന്നു. നഗരത്തിൽനിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററുമാണ് കിനാലൂരിലേക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.