കോഴിക്കോട് കെ.എസ്.ആർ.ടി.സി സർവീസ് വീണ്ടും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലേക്ക് മാറ്റാൻ ആലോചന
text_fields
കോഴിക്കോട്: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ദിവസങ്ങൾക്കു മുമ്പ് പൂർണമായും തുറന്ന കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം േഷാപ്പിങ് കോംപ്ലക്സ് ബലപ്പെടുത്താൻ അടക്കുന്നതോടെ ബസുകൾ വീണ്ടും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലേക്ക് മാറ്റാൻ ആലോചന. അറ്റകുറ്റപ്പണിക്കായി ടെർമിനൽ ആറുമാസത്തോളം അടച്ചിടേണ്ടിവരും. ഇക്കാലമത്രയും ഓഫിസ് ഒഴികെ ബസ്സ്റ്റാൻഡും വർക്ക്ഷോപ്പുമാണ് മാറ്റേണ്ടി വരുക. വർക്ക്ഷോപ് നടക്കാവിലെ റീജനൽ വർക്ക്ഷോപ്പിലേക്കും ബസുകളുടെ സർവിസ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനൊപ്പം പാവങ്ങാട്ട് താൽക്കാലിക ഡിപ്പോ ഒരുക്കിയും മാറ്റാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.
ടെർമിനലിെൻറ നിർമാണ വേളയിൽ 2009 മുതൽ 2015 വരെ ഈ നിലയിലായിരുന്നു സർവിസ് ക്രമീകരിച്ചത്.
എന്നാൽ, ഡിപ്പോ മാറ്റമോ മറ്റു കാര്യങ്ങളോ സംബന്ധിച്ച് ഇതുവരെ ഒരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സോണൽ ഓഫിസർ സിബി പറഞ്ഞു. കെട്ടിടത്തിലെ ഒമ്പത് തൂണുകളിലെ വിള്ളൽ ഗുരുതരമെന്ന് കണ്ടെത്തിയ, ബലക്ഷയം പരിശോധിച്ച ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധസംഘം വിവിധ നിലകളിലുള്ള നൂറോളം തൂണുകളിലും ആറ് സ്ലാബുകളിലും വിള്ളലുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ബസ് നിർത്തുന്ന ഭാഗത്തെ സ്ലാബിലുള്ള ആറ് വിള്ളലുകളിലൊന്ന് നേരത്തെ കെ.ടി.ഡി.എഫ്.സിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചിരുന്നു. എന്നാൽ, ഒരേസമയം 40 ബസുകൾ വെര നിർത്തുേമ്പാഴുള്ള ഭാരം മതിയായത്ര കമ്പി ഉപയോഗിക്കാതെ നിർമിച്ച സ്ലാബുകൾ താങ്ങുന്നതിലെ അപകടമാണ് ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് ലഭിച്ചതെന്നും അന്തിമ റിപ്പോർട്ട് വരാനുണ്ടെന്നുമാണ് കെ.ടി.ഡി.എഫ്.സിയുെട നിലപാട്. അറ്റകുറ്റപ്പണിക്കായി 30 കോടിയോളം രൂപ ചെലവാകില്ലെന്നുമാണ് വിലയിരുത്തൽ.
ബലക്ഷയം പരിഹരിക്കാൻ നടപടി –മന്ത്രി
ചെന്നൈ ഐ.ഐ.ടി നിർദേശിക്കുന്ന ഏജൻസിയെ കൊണ്ടുതന്നെ കെട്ടിടത്തിെൻറ ബലക്ഷയം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. നിർമാണം മുഴുവൻ നടന്നത് യു.ഡി.എഫ് കാലത്താണ്. നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അന്വേഷണത്തിന് ഉത്തരവായതാണ്.
ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെ.ടി.ഡി.എഫ്.സി വഹിക്കേണ്ടി വരും. ഐ.ഐ.ടി റിപ്പോർട്ടുകൂടി വന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഗൗരവം വർധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാനും ഡിസൈനും നിർമാതാക്കൾ നൽകാത്തതിനാൽ ഓരോ തൂണിലും എക്സ്റേ വഴിയായിരുന്നു 18 മാസം നീണ്ട വിദഗ്ധ പരിശോധന നടത്തിയത്. ഐ.ഐ.ടിയുടെ റിപ്പോർട്ടിെൻറ ഗൗരവമുൾക്കൊണ്ട് തുടർനടപടി ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് കോഴിക്കോടിെൻറ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.