Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്...

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ അറ്റകുറ്റപ്പണി ബാധ്യത കരാറുകാർക്കെന്ന്​ കെ.ടി.ഡി.എഫ്.സി

text_fields
bookmark_border
കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ അറ്റകുറ്റപ്പണി ബാധ്യത കരാറുകാർക്കെന്ന്​ കെ.ടി.ഡി.എഫ്.സി
cancel

കൊ​ച്ചി: കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ബാ​ധ്യ​ത ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ർ​ക്കാ​ണെ​ന്ന് കേ​ര​ള ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫി​നാ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ (കെ.​ടി.​ഡി.​എ​ഫ്.​സി) ഹൈ​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ത്തി​ന്റെ ത​ക​രാ​ർ സം​ബ​ന്ധി​ച്ച അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന ക​രാ​റു​കാ​ര​ന്റെ വാ​ദം തെ​റ്റാ​ണെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​ത് ക​രാ​റു​കാ​രാ​ണെ​ന്ന്​ ക​രാ​റി​ൽ വ്യ​ക്ത​മാ​ണെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ഐ.​ഐ.​ടി​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട​ട​ക്കം ക​രാ​റു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​തെ​ന്നും കെ.​ടി.​ഡി.​എ​ഫ്.​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ൾ​ക്ക​ല്ലെ​ന്നും കെ.​ടി.​ഡി.​എ​ഫ്.​സി​യും കെ.​എ​സ്.​ആ​ർ.​ടി.​സി​യു​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​രാ​യ അ​ലി​ഫ് ബി​ൽ​ഡേ​ഴ്സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കെ.​ടി.​ഡി.​എ​ഫ്.​സി എ​തി​ർ​സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്.

2018ൽ ​കെ​ട്ടി​ട​ത്തി​ന് വി​ള്ള​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ദ്രാ​സ് ഐ.​ഐ.​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഗു​രു​ത​ര ത​ക​രാ​ർ​ ക​ണ്ടെ​ത്തി. ഇ​തി​നു​ശേ​ഷ​മാ​ണ് ടെ​ർ​മി​ന​ൽ ന​ട​ത്തി​പ്പ് ക​രാ​ർ ന​ൽ​കി​യ​ത്. 2021 ആ​ഗ​സ്റ്റ് 26 മു​ത​ൽ കെ​ട്ടി​ടം ക​രാ​റു​കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. ക​രാ​റു​കാ​ർ നി​കു​തി​യാ​യി 50 ല​ക്ഷം രൂ​പ അ​ട​ക്കാ​നു​ണ്ട്. വാ​ട​ക​യി​ന​ത്തി​ൽ മാ​ത്രം ക​രാ​റു​കാ​ർ​ക്ക്​ മാ​സം 20 ല​ക്ഷം രൂ​പ കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ന​ൽ​കേ​ണ്ട 43.20 ല​ക്ഷം വീ​തം മാ​സ വാ​ട​ക​യും 2021 ഒ​ക്ടോ​ബ​ർ മു​ത​ൽ ന​ൽ​കു​ന്നി​ല്ല. ഇ​ത് മാ​ത്രം 11.67 കോ​ടി രൂ​പ വ​രു​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC TerminalKTDFCKozhikode
News Summary - Kozhikode KSRTC Terminal Maintenance Liability to Contractors: KTDFC
Next Story