രണ്ടാംവട്ടവും ചാടിയ പ്രതിക്ക് മാനസാന്തരം; ഒടുവിൽ കീഴടങ്ങൽ
text_fieldsകോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രണ്ടാമതും ചാടിയ വിചാരണത്തടവുകാരന് മാനസാന്തരം. ഒടുക്കം അതിരാവിലെ പൊലീസ് സ്‌റ്റേഷനില്‍ നേരിെട്ടത്തി കീഴടങ്ങി. അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖാണ് (29) വെള്ളിയാഴ്ച രാവിലെ ആറരയോടെ മെഡിക്കല്‍ കോളജ് പൊലീസിൽ കീഴടങ്ങിയത്.
സെല്ലിെൻറ ഇരുമ്പു കമ്പി ഹാക്‌സോബ്ലേഡ് കൊണ്ട് മുറിച്ച് ചൊവ്വാഴ്ച രാത്രിയാണ് ആഷിക്ക് രക്ഷപ്പെട്ടത്. തുടർന്ന് കുന്ദമംഗലത്തെത്തി പഴയ ചില സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൈയില്‍ പണമില്ലാത്തതിനാല്‍ ദൂരെ സ്ഥലങ്ങളിലേക്ക് പോവാനും സാധിച്ചില്ല. മുൻരീതിയിൽ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞാൽ പിടിയിലാകുെമന്നും ഉറപ്പിച്ചു. തുടർന്നാണ് മാനസാന്തരപ്പെട്ട് നേരെ സ്റ്റേഷനിൽപോയി കീഴടങ്ങിയത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. സുജിത്ത്ദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മാഹിയിലുൾപ്പെടെ അന്വേഷിക്കുന്നതിനിടെയാണ് പ്രതിയുടെ കീഴടങ്ങൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിഖ് ജൂലൈ 22ന് രാത്രി മറ്റുമൂന്നുപേർക്കൊപ്പമാണ് ആദ്യം രക്ഷപ്പെട്ടത്. ആദ്യതവണ തടവ് ചാടും മുമ്പ് അന്തേവാസി നല്‍കിയ ഹാക്‌സോബ്ലേഡ് സെല്ലില്‍ സൂക്ഷിച്ചിരുന്നതായും ഇതുപയേഗിച്ച് കമ്പിമുറച്ചാണ് രണ്ടാംവട്ടവും രക്ഷപ്പെട്ടതെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആഷിക്കിനെ ജയിലില്‍നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. ഇത് രക്ഷപ്പെടാനുള്ള ഇയാളുടെ തന്ത്രമായിരുന്നുവെന്നും ഇക്കാര്യം മജിസ്‌ട്രേറ്റിനെ അറിയിച്ച് ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.