കോഴിക്കോട് മഹിളാ മാളിന് താഴുവീഴുന്നു
text_fieldsകോഴിക്കോട്: അതിജീവനത്തിെൻറ ചിറകറ്റ് മഹിളാമാൾ. 2018 ലെ പ്രളയത്തിനുശേഷം നവംബറിൽ, പ്രളയ ദുരന്തത്തെ അതിജീവിച്ച ജനതക്ക് എന്ന പേരിൽ ഏഷ്യയിൽ ആദ്യമായി വനിതകൾക്കായി വനിതകൾ നടത്തുന്ന മാൾ എന്ന ടാഗ് ലൈനോടെയാണ് മഹിളാമാൾ പ്രവർത്തനമാരംഭിച്ചത്.
75 കടകൾ സഹിതം പ്രവർത്തനം തുടങ്ങിയ മാൾ ആണ് രണ്ടു വർഷം പൂർത്തിയായപ്പോഴേക്കും പ്രവർത്തനം നിലച്ചത്. പലരും ഒഴിഞ്ഞുപോയി. നിലവിൽ 20 ൽ താഴെ പേർ മാത്രമാണുള്ളത്. മുൻകൂർ തുക തിരിച്ചു നൽകാമെന്നും ഒഴിഞ്ഞു പോകണമെന്നും കുടുംബശ്രീ യൂനിറ്റി ഗ്രൂപ് സംരംഭകരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 10 മാസെത്ത വാടകയാണ് അഡ്വാൻസ് ഇനത്തിൽ ഇൗടാക്കിയിരുന്നത്. പലരുടെയും അഡ്വാൻസ് തുകയിൽനിന്നു പോലും വാടക ഈടാക്കി കഴിഞ്ഞു.
ഇനി വളരെ കുറച്ച് പേർക്ക് മാത്രമേ തുക തിരികെ നൽകാനുള്ളൂ. അതേസമയം, കടകളിൽ പലരും ഫർണിച്ചർ വർക്കുകൾ ചെയ്തിട്ടുണ്ട്. രണ്ടുലക്ഷം രൂപ മുതലുള്ള തുകയാണ് ചെലവായത്. രണ്ടു വർഷം പോലും കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ചെലവായ തുക പോലും തിരിച്ചുപിടിക്കാനായിട്ടില്ലെന്നാണ് സംരംഭകരുടെ പരാതി.
അതിനാൽ, ഒഴിഞ്ഞുപോകണമെങ്കിൽ നഷ്ടപരിഹാരം കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. 2018 നവംബർ 24ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മഹിളാമാൾ ഉദ്ഘാടനം ചെയ്ത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടം കുടുംബശ്രീയുെട യൂനിറ്റി ഗ്രൂപ് മാസവാടകക്കെടുത്താണ് വനിതകൾക്ക് സംരംഭത്തിനായി നൽകിയത്.
പരാജയ കാരണം
മാളിലെ കടകളെ സംബന്ധിച്ചോ അവിടെയുള്ള സൗകര്യങ്ങൾ സംബന്ധിച്ചോ പുറംലോകത്തെ അറിയിക്കാൻ വേണ്ട നടപടികളൊന്നും ഉണ്ടായില്ല. ആളുകെള ആകർഷിക്കത്തക്ക വിധം ഫുഡ് കോർട്ട് തുടങ്ങുമെന്ന് പറെഞ്ഞങ്കിലും ഉണ്ടായില്ല. മാളിെലാരു എ.സി ഹാൾ ഉണ്ടായിട്ടും വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല.
ആളുകളെ ആകർഷിക്കുന്ന തരത്തിൽ മൾട്ടി പ്ലക്സ് തിയറ്റർ, പ്ലേ സോൺ, റൂഫ് ഗാർഡനോടു കൂടിയ ഫുഡ് കോർട്ട്, ജിംനേഷ്യം, ഷി ടാക്സി, ഓട്ടോമാറ്റിക് കാർ വാഷിങ് സെൻറർ, സൂപ്പർ മാർക്കറ്റ് എന്നിവ ഒരുക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചെങ്കിലും ഇതൊന്നും നടപ്പായില്ല.
മുന്നോട്ടു പോകാനാകില്ല –യൂനിറ്റി ഗ്രൂപ്
മഹിളാമാൾ ഇനിയും നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് യൂനിറ്റി ഗ്രൂപ് പ്രസിഡൻറ് കെ. ബീന. ലക്ഷങ്ങളുടെ കടമാണ് ഗ്രൂപ് അംഗങ്ങളുടെ പേരിലുള്ളത്. നടത്തിപ്പിൽനിന്ന് ഒഴിയാനാണ് തീരുമാനം. 17 പേർക്ക് മാത്രമാണ് ചെറിയ തുകെയങ്കിലും അഡ്വാൻസ് ഇനത്തിൽ തിരിച്ചുനൽകാനുള്ളത്. മറ്റുള്ളവരിൽ പലരും തങ്ങൾക്ക് പണം തരാനാണുള്ളത്. ഉടമ തയാറാണെങ്കിൽ സംരംഭകർക്ക് നേരിട്ട് ബന്ധപ്പെട്ട് സംരംഭം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുമെന്നും ബീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.