Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെ​ഡി​ക്ക​ൽ കോളജ്;...

മെ​ഡി​ക്ക​ൽ കോളജ്; രോഗികൾ വരാന്തയിൽ, കട്ടിലുകൾ പൊലീസുകാർക്ക്

text_fields
bookmark_border
Medical College Verandah
cancel
camera_alt

മെഡിക്കൽ കോളജ് ആശുപത്രി വാർഡിന്റെ വരാന്തയിൽ കിടക്കുന്നവർ

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക​ൾ ക​ട്ടി​ലു​ക​ൾ ല​ഭി​ക്കാ​തെ വ​രാ​ന്ത​ക​ളി​ൽ കി​ട​ക്കു​മ്പോ​ൾ, പ​ഴ​യ കാ​ഷ്വ​ൽ​റ്റി ഭാ​ഗ​ത്ത് ആ​വ​ശ്യ​മാ​യ​തി​ല​ധി​കം ക​ട്ടി​ലു​ക​ൾ പൊ​ലീ​സു​കാ​ർ​ക്ക് നീ​ക്കി​വെ​ക്കു​ന്ന​താ​യി പ​രാ​തി. ​ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന വി​വി​ധ കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കൊ​പ്പ​മു​ള്ള പൊ​ലീ​സു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി കൂ​ടു​ത​ൽ ക​ട്ടി​ലു​ക​ൾ നീ​ക്കി​വെ​ക്കു​ന്ന​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്.

നി​ല​വി​ൽ പ​നി ക്ലി​നി​ക് തു​ട​ങ്ങി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​വു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ കൂ​ടി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​നി​യ​ട​ക്ക​മു​ള്ള അ​ധി​ക രോ​ഗി​ക​ളെ നേ​ര​ത്തെ കാ​ഷ്വ​ൽ​ലി​റ്റി പ്ര​വ​ർ​ത്തി​ച്ച ഭാ​ഗ​ത്ത് കി​ട​ത്തു​ന്ന​ത്. ഇ​വി​ടെ​യാ​ണ് പ​ത്ത് ക​ട്ടി​ലു​ക​ൾ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​തെ പൊ​ലീ​സി​നാ​യി നീ​ക്കി​​വെ​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളാ​യ രോ​ഗി​ക​ൾ​ക്കൊ​പ്പ​മു​ള്ള പൊ​ലീ​സു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ മൂ​ന്നോ നാ​ലോ ​ക​ട്ടി​ലു​ക​ൾ ന​ൽ​കി ബാ​ക്കി​യു​ള്ള​വ രോ​ഗി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം. ഈ ​ഭാ​ഗ​ത്തെ പ​ഴ​യ ഫീ​മെ​യി​ൽ വാ​ർ​ഡി​ലും രോ​ഗി​ക​ളെ കി​ട​ത്താ​തെ വെ​റു​തെ​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical Collegepatients troubled
News Summary - Kozhikode Medical College
Next Story