കോഴിക്കോട് മെഡി. കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കീഴടങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി ഒന്നരക്കോടിയോളം രൂപ തട്ടി റിമാൻഡിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, വ്യാഴാഴ്ച മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പൊക്കുന്ന് സ്വദേശി വി. ദിദിൻ കുമാറിനെയാണ് മറ്റു സ്റ്റേഷനുകളിലെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുക. ഇതിനായി പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.
ഇയാൾക്കെതിരെ മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, ചേവായൂർ, ഫറോക്ക്, അത്തോളി, മുക്കം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുള്ളത്. ദിദിൻ മുമ്പ് മെഡിക്കൽ കോളജിൽ താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നു. ഈ ബന്ധമുപയോഗിച്ച് ചിലരുടെ ഒത്താശയോടെ ആശുപത്രി വികസനസമിതിക്ക് കീഴിൽ ഡാറ്റ എൻട്രി അടക്കം ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് പലരിൽനിന്നായി പണം കൈപ്പറ്റിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ നാട്ടിൽനിന്ന് മുങ്ങുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പാലാഴി സ്വദേശിയിൽനിന്ന് മൂന്നര ലക്ഷം കൈപ്പറ്റിയെന്നാണ് പന്തീരാങ്കാവ് പൊലീസിലെ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.