രേഖകൾ നൽകാതെ മെഡി.കോളജ് ആശുപത്രി; കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ല
text_fields
കോഴിക്കോട്: കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള രേഖകൾ നൽകുന്നത് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ മനഃപൂർവം െെവകിപ്പിക്കുന്നതായി വ്യാപക പരാതി. അപേക്ഷ നൽകി രണ്ടുമാസം കഴിഞ്ഞിട്ടും പലർക്കും രേഖകൾ നൽകാൻ അധികൃതർ തയാറായിട്ടില്ല. വ്യക്തമായ കാരണം പറയാതെ 'വരും അപ്പോൾ അറിയിക്കാം, എന്നിട്ട് വന്ന് വാങ്ങിക്കോളൂ' എന്നൊക്കെയാണ് മറുപടി.
സർക്കാറിെൻറ സാമ്പത്തിക ആനുകൂല്യത്തിനായി അപേക്ഷിക്കണമെങ്കിൽ െഎ.സി.എം.ആറിെൻറ കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിഡ് മരണമാണെന്നു തെളിയിക്കുന്ന ആശുപത്രി രേഖ അപേക്ഷയോടൊപ്പം വേണം. ഇൗ രേഖയാണ് മെഡിക്കൽ കോളജിൽനിന്ന് കിട്ടാത്തത്. മാസങ്ങളായി പലരും ആശുപത്രി കയറിയിറങ്ങുകയാണ്. കോവിഡ് ബാധിച്ച് മരിച്ച മാറാട് സ്വദേശി സതീഷിെൻറ കുടുംബമുൾപ്പെടെയുള്ളവരാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ടുവന്നത്.
കൂലിപ്പണിക്കാരനായ സതീഷിെൻറ വരുമാനം കൊണ്ട് മാത്രം ജീവിച്ചിരുന്ന ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരാണ്. രേഖകൾക്കായി അപേക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു.
കോവിഡ് പോസിറ്റിവായി ബീച്ച് ആശുപത്രിയിൽ െഎ.സി.യുവിലായിരുന്ന സതീഷിനെ
ജൂെെല 22നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ 27ന് അദ്ദേഹം മരിച്ചു. പിന്നീട്, ആഗസ്റ്റ് മൂന്നിന് മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി ബന്ധുക്കൾ മെഡിക്കൽ കോളജിൽ പോവുകയും അതോടൊപ്പം കോവിഡ് മരണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും നൽകി.
ദിവസങ്ങൾക്ക് ശേഷം ബന്ധുക്കളെത്തി അന്വേഷിച്ചപ്പോൾ ഡി.എം.ഒ ഒാഫിസിലേക്ക് ഫയലുകൾ അയച്ചെന്നും അവിടെനിന്ന് തിരികെ വന്നാലേ സർട്ടിഫിക്കറ്റ് തരാൻ സാധിക്കൂ എന്നുമാണ് പറഞ്ഞത്.
രണ്ടുമാസം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാത്തതിനാൽ കഴിഞ്ഞദിവസം വീണ്ടും ബന്ധുക്കൾ ആശുപത്രിയിൽ നേരിട്ടെത്തി. എന്നാൽ, െെവകുന്നതിെൻറ യഥാർഥ കാരണം പറയാതെ അധികൃതർ െെകമലർത്തി.
തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ടു. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും കൂടുതൽ വിവരം അറിയണമെങ്കിൽ സർട്ടിഫിക്കറ്റ് റെക്കോഡ് റൂമിൽ ചെന്ന് അന്വേഷിക്കാനും സൂപ്രണ്ട് ഇവരോട് പറഞ്ഞു. സതീഷ് മരിക്കുന്നതിന് തലേദിവസം കോവിഡ് നെഗറ്റിവായിരുന്നു എന്നാണ് റെക്കോഡ് റൂമിലെ ജീവനക്കാർ മറുപടി കൊടുത്തത്.
ഇൗ കാരണത്താൽ രേഖകൾ തരുമോ ഇല്ലയോയെന്ന് വ്യക്തമായി പറഞ്ഞതുമില്ല. വാർത്തയുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാൻ തയാറായില്ല. സമാനമായ സംഭവത്തിൽ മലപ്പുറം സ്വദേശി യൂസുഫ് പുലിക്കുന്നിൽ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നൽകി. അന്വേഷണത്തിനായി ഡയറക്ടർ ഒാഫ് മെഡിക്കൽ എജുക്കേഷന് പരാതി െെകമാറിയതായി മുഖ്യമന്ത്രിയുടെ ഒാഫിസ് മറുപടിയും നൽകി.
മെഡിക്കൽ കോളജ് അധികൃതർ തന്നെയാണ് ഉത്തരം നൽകേണ്ടത്. പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടത് ചികിത്സിച്ച ഡോക്ടറാണ്. വിവരങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഡി.എം.ഒ റിപ്പോർട്ട് അംഗീകരിക്കും. ഇത് പോർട്ടലിൽനിന്നുതന്നെ ഡൗൺലോഡ് ചെയ്ത് ആശുപത്രികൾക്ക് അപേക്ഷകർക്ക് നൽകാം. ഇൗ രീതിയിൽ സാധാരണ പെട്ടെന്ന് റിപ്പോർട്ട് കിട്ടും. അതിനാൽ ആശുപത്രി അധികൃതർ തന്നെയാണ് രേഖകൾ െെവകുന്നതിെൻറ കാരണം പറയേണ്ടത്.
ഡോ.വി.ജയശ്രീ (ജില്ല മെഡിക്കൽ ഒാഫിസർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.