കോഴിക്കോട് സീറ്റുവിഭജനം മുന്നണികൾക്ക് കീറാമുട്ടി
text_fieldsകോഴിക്കോട്: രണ്ടു പാർട്ടികൾ കൂടുമാറിയ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റുവിഭജനം ജില്ലയിൽ മുന്നണികൾക്ക് കീറാമുട്ടിയാകും. മുന്നണി മാറിയിട്ടും മുൻവർഷം മത്സരിച്ച സീറ്റുകളിൽ പാർട്ടികൾ അവകാശവാദം ഉന്നയിച്ചതും പുതിയ സീറ്റുകൾ ആവശ്യപ്പെട്ട് രംഗത്തുവന്നതുമാണ് വെല്ലുവിളിയായത്. യു.ഡി.എഫിൽ കൂടുതലായി വന്നുചേർന്ന സീറ്റിെൻറ പങ്കുെവക്കലാണ് പ്രതിസന്ധിയെങ്കിൽ എൽ.ഡി.എഫിൽ പുതുതായി വന്ന പാർട്ടികൾക്ക് സീറ്റുകൾ അനുവദിക്കുന്നതാണ് സങ്കീർണത. എൻ.ഡി.എയിൽ കഴിഞ്ഞതവണ മത്സരിച്ച മണ്ഡലങ്ങളിലൊന്നിന് പകരം വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യത്തിൽ ബി.ഡി.ജെ.എസ് ഉറച്ചുനിൽക്കുകയാണ്.
യു.ഡി.എഫിലായിരുന്ന ജെ.ഡി.യു പിന്നീട് എൽ.ജെ.ഡിയാവുകയും എൽ.ഡി.എഫിലെത്തുകയും ചെയ്തതോടെ ഇവർ മത്സരിച്ച എലത്തൂർ, വടകര സീറ്റുകളും കേരള കോൺഗ്രസ്-എം പിളർന്ന് മുന്നണി വിട്ടതോടെ പേരാമ്പ്രയുമാണ് യു.ഡി.എഫിൽ അധികം വന്ന സീറ്റുകൾ. ഇതിൽ പേരാമ്പ്രക്ക് കോൺഗ്രസിനൊപ്പം മുസ്ലിം ലീഗിനും കണ്ണുണ്ട്. മാത്രമല്ല, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഈ സീറ്റ് തങ്ങൾക്കവകാശപ്പെട്ടതാണെന്ന നിലപാടിലുമാണ്. വടകര സീറ്റിൽ ആർ.എം.പി.ഐ സ്ഥാനാർഥിയായി കെ.കെ. രമ വന്നാൽ പിന്തുണക്കണമെന്നും വേണ്ടെന്നുമുള്ള ചർച്ചകളും യു.ഡി.എഫിന് മുന്നിലുണ്ട്.
എൽ.ഡി.എഫിൽ വടകര, എലത്തൂർ, പേരാമ്പ്ര സീറ്റുകളെ ചൊല്ലിയാണ് വടംവലി. യു.ഡി.എഫിലിരിക്കെ ജെ.ഡി.യു മത്സരിച്ച സീറ്റുകളാണ് വടകരയും എലത്തൂരും. യു.ഡി.എഫിലിരിക്കെ കേരള കോൺഗ്രസ്-എം മത്സരിച്ച സീറ്റാണ് പേരാമ്പ്ര. ഈ മൂന്നു സീറ്റുകളും തങ്ങൾക്കു വേണമെന്നാണ് ഇരുപാർട്ടികളും ആവശ്യപ്പെടുന്നത്. എന്നാൽ, എൽ.ഡി.എഫിെൻറ ഭാഗത്തുനിന്ന് നോക്കുേമ്പാൾ വടകര ജനതാദൾ-എസിെൻറയും എലത്തൂർ എൻ.സി.പിയുടെയും സിറ്റിങ് സീറ്റാണ്. പേരാമ്പ്രയാണെങ്കിൽ ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും മന്ത്രിയുമായ ടി.പി. രാമകൃഷ്ണെൻറ തട്ടകവും. ഇതോടെയാണ് തിരുവമ്പാടി ഉൾപ്പെെട സീറ്റുകൾ വെച്ചുമാറിക്കൊണ്ടുള്ള ഫോർമുലക്ക് എൽ.ഡി.എഫ് ശ്രമിക്കുന്നത്. തിരുവമ്പാടി ലഭിക്കുന്നതിനോട് കേരള കോൺഗ്രസ്-എമ്മിനും താൽപര്യമുണ്ട്. എൽ.ജെ.ഡിക്ക് ജില്ലയിൽ ഒരു സീറ്റ് ഉറപ്പായും നൽകേണ്ടിവരുമെന്നതിനാൽ കേരള കോൺഗ്രസിന് സീറ്റ് കിട്ടാനിടയില്ലെന്നും സൂചനയുണ്ട്.
എൻ.ഡി.എയിൽ ഒട്ടും പ്രതീക്ഷയില്ലാത്ത തിരുവമ്പാടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത് സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. കൂടുതൽ പ്രതീക്ഷയുള്ള കോഴിക്കോട് നോർത്ത്, എലത്തൂർ, ബേപ്പൂർ സീറ്റുകളിലൊന്ന് നൽകണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ തവണ എൽ.ഡി.എഫ് 11ഉം യു.ഡി.എഫ് രണ്ടും സീറ്റുകളിലാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.