Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട്: ഫലസ്തീൻ...

കോ​ഴി​ക്കോ​ട്: ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി ഇന്ന്

text_fields
bookmark_border
maha rally
cancel

കോ​ഴി​ക്കോ​ട്: ഇ​സ്രാ​യേ​ലി​ന്റെ സ​യ​ണി​സ്റ്റ് വം​ശീ​യ​ത​ക്കെ​തി​രെ പോ​രാ​ടു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ച് തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ഹാ​റാ​ലി ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ്ര​മു​ഖ രാ​ഷ്ട്രീ​യ മ​ത​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

എ​സ്.​ഐ.​ഒ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഇ.​കെ. റ​മീ​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി മു​ഖ്യാ​തി​ഥി​യാ​വു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റി​ജി​ൽ മാ​ക്കു​റ്റി, എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​കെ. മു​ഹ​മ്മ​ദ്‌ സ​ഈ​ദ്, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് സി.​ടി, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​ടി.​പി. സാ​ജി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഫ​ല​സ്തീ​നി​ക​ളോ​ട് ഐ​ക്യ​പ്പെ​ട്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestine SolidarityMaha RallyKozhikode News
News Summary - Kozhikode- Palestine Solidarity Maha rally on monday
Next Story