കോഴിക്കോടിെൻറ ശാരദഭാവം യാത്രയായി
text_fieldsകോഴിക്കോട്: സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' സിനിമയിലെ പാറുതള്ളയെ ഓർമയിേല്ല? ആരെയും കൂസാത്ത മകനോട് അധികസമയവും കലഹിച്ചുകൊണ്ടിരിക്കുന്ന അമ്മ. ഉള്ളിലടക്കി പിടിച്ച മാതൃസ്നേഹം ഇടക്ക് പുറത്തെടുക്കുന്ന പാറുതള്ളയെ പ്രേക്ഷകർ ഇരുംൈകയും നീട്ടിയാണ് വരവേറ്റത്. കോഴിക്കോട് ശാരദ എന്ന നാടകനടിയുടെ സിനിമയിലെ ആദ്യത്തെ ശ്രദ്ധേയവേഷമായിരുന്നു സല്ലാപത്തിേലത്. വർഷങ്ങൾക്കു മുമ്പ് വിജയാനന്ദ് സംവിധാനം െചയ്ത അങ്കക്കുറിയിൽ ഡബ്ൾറോളിൽ തിളങ്ങിയിരുന്നു കോഴിക്കോടിെൻറ സ്വന്തം ശാരദ.
ആ കലാജീവിതത്തിന് ചൊവ്വാഴ്ച തിരശ്ലീല വീണപ്പോൾ ബാക്കിയാവുന്നത് എണ്ണിയാലൊടുങ്ങാത്ത നാടകങ്ങളിലെയും 150ഓളം സിനിമകളിലെയും കഥാപാത്രങ്ങളാണ്. എലത്തൂരിൽ ജനിച്ച ശാരദ എരഞ്ഞിപ്പാലത്തെ സ്വാഗത കലാസമിതിയുടെ അമച്വർ നാടകങ്ങളിലൂടെയാണ് അരങ്ങിലെത്തിയത്. കല്യാണവീടുകളിലെ ഗായിക കൂടിയായിരുന്നു ശാരദ എന്ന പെൺകുട്ടി. പ്രഫഷനൽ നാടകങ്ങളിൽ കെ.ടി. മുഹമ്മദ് ഉൾപ്പെടെ പ്രമുഖരുടെ രചനകളെ ശാരദ ജീവസ്സുറ്റതാക്കി. 'ഇതുഭൂമിയാണ്', 'സൃഷ്ടി' തുടങ്ങിയ നാടകങ്ങളിലഭിനയിച്ചു. കുടുംബാസൂത്രണത്തിെൻറ സന്ദേശവുമായി 'സൂര്യനുദിക്കാത്ത രാജ്യം' എന്ന നാടകം കേരളത്തിലുടനീളം കളിച്ചു. തിരുവനന്തപുരത്ത് ഈ നാടകം കളിക്കുന്നതിനിടെ ശാരദക്ക് പ്രസവവേദനയുണ്ടായതും ആശുപത്രിയിലേക്ക് മാറ്റിയതും അരങ്ങിലെ മറ്റൊരനുഭവമാണ്. എം.ടി. വാസുദേവൻ നായരുടെയും ടി. ദാമേദരെൻറയും മറ്റും സിനിമകളിൽ ശാരദ സ്ഥിരംസാന്നിധ്യമായിരുന്നു.
സഹനടനും ഗായകനുമായിരുന്ന വാഴക്കാട് സ്വദേശി എ.പി. ഉമ്മറുമായുള്ള ശാരദയുെട വിവാഹം ഏറെ വിപ്ലവം സൃഷ്ടിച്ചതായിരുന്നു. 1968ൽ കൽപ്പറ്റയിൽ വെച്ചായിരുന്നു രജിസ്റ്റർ വിവാഹം. തുടക്കത്തിൽ ഇരുവരുടെയും കുടുംബങ്ങൾ എതിർപ്പുയർത്തി. പിന്നീട് സ്നേഹം മാത്രമായി ബാക്കി. ഉമ്മർ മുസ്ലിമായും ശാരദ ഹിന്ദുവായും ജീവിച്ചു. നാലു മക്കളിൽ ഒരാൾ മുസ്ലിമായും മറ്റുള്ളവർ ഹിന്ദുവായും ഒരേ വീട്ടിൽ കഴിഞ്ഞു. ഓണവും വിഷുവും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിക്കുന്ന യാഥാർഥ കലാവീടായിരുന്നു വെള്ളിപറമ്പ് ആറേ രണ്ടിലെ 'ശാരദാസ്'. ഭാര്യയുടെ വേർപാടിൽ മനംതകർന്ന് കരയുന്ന ഉമ്മറിനെ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടാണ് ആശ്വസിപ്പിച്ചത്. ഇരുവരും നാടകങ്ങളിലും സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയിലെ കൊല്ലനടക്കം നിരവധി കഥാപാത്രങ്ങളെ ഉമ്മറും വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.