കോഴിക്കോട് വെൽെഫയർ പാർട്ടി മൂന്നു മണ്ഡലങ്ങളിൽ
text_fieldsകോഴിക്കോട്: വെൽെഫയർ പാർട്ടി ജില്ലയിൽ മത്സരിക്കുന്നത് എലത്തൂർ, ബാലുശ്ശേരി, കുന്ദമംഗലം എന്നീ മൂന്നു മണ്ഡലങ്ങളിൽ. 'സാമൂഹിക നീതിക്ക് വെൽഫെയറിനൊപ്പം' എന്നതാണ് മുദ്രാവാക്യം. മറ്റിടങ്ങളിലെ നിലപാട് പിന്നീട് തീരുമാനിക്കുമെന്ന് ജില്ല പ്രസിഡൻറ് അസ്ലം െചറുവാടി പറഞ്ഞു. ഒരുമുന്നണിയുമായും ധാരണയില്ല. മത്സരിക്കുന്ന മൂന്നിടത്തെ പഞ്ചായത്തുതല കൺവെൻഷനുകൾ ഉൾപ്പെടെ പൂർത്തിയാക്കി. ഇപ്പോൾ കുടുംബയോഗങ്ങളാണ് നടന്നുവരുന്നത്.
ഉടൻ സ്ഥാനാർഥി പര്യടനവും റോഡ് ഷോയും ആരംഭിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറും മുൻ ഖത്തർ പ്രവാസിയും വ്യവസായിയുമായ താഹിർ മോക്കണ്ടിയാണ് എലത്തൂരിൽ ജനവിധി തേടുന്നത്. പറമ്പത്ത് സ്വദേശിയായ താഹിർ മലയാളി അസോസിയേഷൻ കോഴിക്കോട് (എം.എ.കെ.) ഖത്തർ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം വൈസ് പ്രസിഡൻറ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
പാർട്ടി ജില്ല സെക്രട്ടറി എൻ.കെ. ചന്ദ്രികയാണ് ബാലുശ്ശേരിയിൽ ജനവിധി തേടുന്നത്. കൊയിലാണ്ടി ബപൻകാട് സ്വദേശിയും വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയുമാണ്. ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ദലിത് -ആദിവാസി സമര പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹിക- സാംസ്കാരിക രംഗത്തും സജീവമാണ്. പാർട്ടി ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്താണ് കുന്ദമംഗലത്തെ സ്ഥാനാർഥി.
മണ്ഡലം പ്രസിഡൻറ്, ജില്ല സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭങ്ങളിൽ സജീവമായി നിലകൊണ്ടു. കുന്ദമംഗലം സ്വദേശിയായ ഇദ്ദേഹം വ്യാപാര സംഘടന പ്രവർത്തനത്തിലും സജീവമാണ്. പ്രളയ കാലങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ മുൻനിരയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.