Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തെ അമ്പാടിയാക്കി...

നഗരത്തെ അമ്പാടിയാക്കി ശോഭായാത്ര

text_fields
bookmark_border
നഗരത്തെ അമ്പാടിയാക്കി ശോഭായാത്ര
cancel
camera_alt

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ന​ട​ന്ന ശോ​ഭ​ായാ​ത്ര​യി​ൽ നിന്ന്

കോ​ഴി​ക്കോ​ട്: ന​ഗ​ര​​പാ​ത​ക​ളെ അ​മ്പാ​ടി​യാ​ക്കി ശ്രീ​കൃ​ഷ്ണ ജ​യ​ന്തി മ​ഹാ​ശോ​ഭാ​യാ​ത്ര. ക​ണ്ണ​ന്റെ അ​വ​താ​ര ലീ​ല​ക​ൾ അ​നു​സ്മ​രി​പ്പി​ക്കു​ന്ന നി​ര​വ​ധി നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ഭ​ജ​ന​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളും ഘോ​ഷ​യാ​ത്ര​ക്ക് മി​ക​വേ​കി. പീ​താം​ബ​ര​ധാ​രി​ക​ളാ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും പൂ​ഞ്ചേ​ല​വ​രി​ഞ്ഞു​ടു​ത്ത രാ​ധി​ക​മാ​രും ​ഘോ​ഷ​യാ​ത്ര​യി​ൽ നി​റ​ഞ്ഞു.

മ​ഹാ​ന​ഗ​രം ശോ​ഭാ​യാ​ത്ര സം​വി​ധാ​യ​ക​ന്‍ മേ​ജ​ര്‍ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വെ​ള്ള​യി​ല്‍ തൊ​ടി​യി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, അ​ഴ​കൊ​ടി ദേ​വീ​ക്ഷേ​ത്രം, എ​ര​ഞ്ഞി​പ്പാ​ലം താ​യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, ആ​ഴ്ച​വ​ട്ടം ഹി​ന്ദു സേ​വാ സ​മി​തി, പ​ന്നി​യ​ങ്ക​ര ജ​ങ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ള്‍ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര​യു​മാ​യി സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി മു​ത​ല​ക്കു​ളം അ​ന്ന​പൂ​ര്‍ണ്ണേ​ശ്വ​രീ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

പു​തി​യാ​പ്പ ഭ​ജ​ന​സ​മി​തി​യു​ടെ ഭ​ജ​ന​യും അ​ര​ങ്ങേ​റി. പ​ങ്കെ​ടു​ത്ത​വ​ര്‍ക്ക് പ്ര​സാ​ദം ന​ല്‍കി. മു​ത​ല​ക്കു​ളം അ​ഹ​മ​ദീ​യ മു​സ്‍ലിം ജ​മാ​അ​ത്ത് ശോ​ഭാ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്ക് നാ​ര​ങ്ങ​വെ​ള്ളം ന​ല്‍കി. എം.​ടി. ര​മേ​ശ്, പി. ​പീ​താം​ബ​ര​ന്‍, എ​ന്‍.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​പി.​ആ​ര്‍. വി​ജ​യ​റാം, പി.​എം. ശ്രീ​നി​വാ​സ​ന്‍, എ. ​വി​പി​ന്‍, കെ.​കെ. ശ്രീ​ലാ​സ്, ജ​യ​ശ്രീ ഗോ​പീ​കൃ​ഷ്ണ​ന്‍, ടി.​എ​ന്‍. സു​ജി​ത്ത് കു​മാ​ര്‍, സി.​എ. കി​ര​ണ്‍ ശി​വ​കു​മാ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചേ​ള​ന്നൂ​ർ: പാ​ല​ത്ത് തെ​രു​വ​ത്ത് ഗ​ണ​പ​തി​ക്ഷേ​ത്ര​ത്ത​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് കു​മാ​ര​സ്വാ​മി കു​റ്റ്യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും ചേ​ള​ന്നൂ​ർ എ​ട്ടേ​ര​ണ്ടി​ലെ ഇ​ര​ട്ട​പ്പ​ന​ച്ചി പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ഇ​ച്ച​ന്നൂ​ർ വൈ​ശ്ര​വ​ണ (കു​ബേ​ര) ക്ഷേ​ത്ര​ത്തി​ലും കോ​റോ​ത്ത് പൊ​യി​ൽ അ​മ്പാ​ടി അ​ങ്ക​ത്താ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര​ക​ൾ ക​ണ്ടം​വ​ള്ളി ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ലും സ​മാ​പി​ച്ചു. കാ​വി​ൽ താ​ഴം​ശ്രീ മു​ര​ളി​ക ബാ​ല​ഗോ​കു​ല​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​രി ഭ​ഗ​വ​തി ദേ​വ​സ്ഥാ​ന​ത്തി​ൽ നി​ന്നും ത​റ​വ​ട്ട​ത്ത് ദേ​വി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ൾ ചെ​റു​വ​ല​ത്ത് താ​ഴ​ത്ത് സം​ഗ​മി​ച്ചു. അ​യ്യാ​ർ​വ​ട്ടം ശ്രീ ​മ​ഹാ​സു​ദ​ർ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishna JanmashtamiKozhikode
News Summary - Krishna-Janmashtami-Kozhikode
Next Story