കെ.എസ്.ഇ.ബി ലൈൻ വലിച്ചു; തേങ്ങ ഇടാനാവാതെ കർഷകൻ
text_fieldsനന്മണ്ട: നാളികേര കർഷകന് മൂക്കുകയറിട്ട് വൈദ്യുതി ബോർഡ്. കാക്കൂർ കെ.എസ്.ഇ.ബി അധികൃതരാണ് തികച്ചും വിചിത്രമായ രീതിയിൽ വൈദ്യുതിലൈൻ വലിച്ച് ഉടമയായ കർഷകന് തേങ്ങ വിളവെടുപ്പ് നടത്താൻ കഴിയാത്തവിധം ഷോക്കേൽപിച്ചത്. കൂളിപ്പൊയിലിലെ ഊഞ്ഞലംകണ്ടി ഭരതനാണ് പരാതിക്കാരൻ. മണ്ണിൽ കാട്ടുപന്നിശല്യം നേരിടുമ്പോഴാണ് പത്ത് തേങ്ങ കിട്ടുന്ന തെങ്ങിന് അധികൃതരുടെ ബന്ധനം. കൊറുന്നാറ് വീട്ടിൽ താഴം വയലിലൂടെ ചാലങ്കോട്ട് ഭാഗത്തേക്ക് സ്വകാര്യ വ്യക്തിക്കുവേണ്ടി കടന്നുപോകുന്ന ലൈനാണിത്.
തെങ്ങിൽ ലൈൻ തട്ടുന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തെങ്ങിെൻറ ഒരു ഭാഗത്തുകൂടി രണ്ടു ലൈനും പി.വി.സി പൈപ്പിെൻറ സുരക്ഷിതത്വത്തോടെയായിരുന്നു വലിച്ചത്. എന്നാൽ, പുതിയ പരാതി പോയതോടെ ലൈൻ രണ്ടു ഭാഗത്തുകൂടി വലിച്ച് തെങ്ങ് ബന്ധനത്തിലാക്കി. നിറയെ കായ്ഫലമുള്ള തെങ്ങ് കടന്നുപോകുന്നതാവട്ടെ എച്ച്.ടി. ലൈനും. കയറാൻ ആളില്ലായതോടെ വീഴുന്ന തേങ്ങക്ക് കാവലിരിക്കേണ്ട അവസ്ഥയിലായി ഭരതൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.