Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജയിൽ വിഭവങ്ങളെ...

ജയിൽ വിഭവങ്ങളെ 'കട്ടപ്പുറത്താക്കി' കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ജയിൽ വിഭവങ്ങളെ കട്ടപ്പുറത്താക്കി കെ.എസ്​.ആർ.ടി.സി
cancel

കോഴിക്കോട്​: ജില്ല ജയിലിൽനിന്നുള്ള ചിക്കൻ ബിരിയാണി ഉൾപ്പെടെ വിഭവങ്ങൾക്ക്​ കെ.എസ്​.ആർ.ടി.സിയിൽ അപ്രഖ്യാപിത വിലക്ക്​. കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡിൽ ജയിൽ വിഭവങ്ങളുടെ വിൽപന കേന്ദ്രത്തി​െൻറ ഉദ്​ഘാടനത്തി​ന്​ തലേദിവസമാണ്​​ വിലക്കുവീണത്​.

ജയിലിൽനിന്നും തയാറാക്കുന്ന ചിക്കൻ ബിരിയാണി (65 രൂപ), ചില്ലി ചിക്കൻ (60), ചപ്പാത്തി (പത്തെണ്ണത്തിന്​ 20 രൂപ), ചിക്കൻ കറി (25) ഉൾപ്പെടെ വിഭവങ്ങളുടെ വിൽപനക്കുള്ള കൗണ്ടർ ബുധനാഴ്​ച രാവിലെ 11ന്​ ജയിൽ ഡി.ജി.പി ഋഷിരാജ്​ സിങ്​ ഒാൺലൈനായി ഉദ്​ഘാടനം ചെയ്യുമെന്നാണ്​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്​.

ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ജയിൽ വകുപ്പും കെ.എസ്​.ആർ.ടി.സിയും നടത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്​ച രാത്രിയോടെയാണ്​ ഗതാഗത മന്ത്രിയുടെ ഒാഫിസിൽനിന്ന്​ ഇപ്പോൾ കൗണ്ടർ തുടങ്ങേണ്ടതില്ലെന്ന അറിയിപ്പുവന്നത്​. ഇതുസംബന്ധിച്ച്​ കൂടുതൽ വിശദീകരണത്തിന്​ കെ.എസ്​.ആർ.ടി.സി തയാറാവുന്നില്ല.

ഉദ്​ഘാടനം മറ്റൊരു ദിവസത്തേക്ക്​ മാറ്റുകയാണ്​ ചെയ്​തിരിക്കുന്ന​െതന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ജില്ല ട്രാൻസ്​പോർട്ട്​ ഒാഫിസർ ജോഷി ജോൺ പറഞ്ഞു. എന്നാൽ, ഉദ്​ഘാടനത്തിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായും പെ​െട്ടന്ന്​ ചടങ്ങ്​ മാറ്റി​െവക്കാൻ പറഞ്ഞതി​െൻറ കാരണം അറിയില്ലെന്നും​ ജില്ല ജയിൽ സൂപ്രണ്ട്​ വി. ജയകുമാർ പറഞ്ഞു.

ജില്ല ജയിലിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങൾക്കുപുറമെ അന്തേവാസികൾ ഉണ്ടാക്കുന്ന സാനിറ്റൈസർ, മാസ്​ക്​, ഫിനോയിൽ, കുട, കരകൗശലവസ്​തുക്കൾ, സഞ്ചികൾ ഉൾപ്പെടെയുള്ളവ വിൽക്കുക ലക്ഷ്യമിട്ട്​ മാസങ്ങൾക്കു​ മുമ്പാണ്​ ജയിൽ വകുപ്പ്​ കെ.എസ്​.ആർ.ടി.സിക്ക്​ അപേക്ഷ നൽകിയിരുന്നത്​.

കെ.എസ്​.ആർ.ടി.സി അനുമതി നൽകിയെങ്കിലും ​െക.ടി.ഡി.എഫ്​.സി തങ്ങളുടെ അനുമതിയില്ലാതെ കൗണ്ടർ തുടങ്ങാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ്​ കൗണ്ടർ തുടങ്ങുന്നത്​ വൈകിയത്​. കെ.എസ്​.ആർ.ടി.സിയിൽ ഭക്ഷണകൗണ്ടർ വരാതിരിക്കാൻ ചില ഹോട്ടൽ ഉടമകൾ ചരടുവലിക്കുന്നതായും കെ.എസ്​.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു. നിലവിൽ ജില്ല ജയിലി​െൻറ ഭക്ഷണ കൗണ്ടർ പുതിയറയിൽ മാത്രമാണുള്ളത്​.

ഉദ്​ഘാടനം മാറ്റിയത്​ സംഘടനകളുടെ എതിർപ്പ്​ കാരണം –മന്ത്രി

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി തൊഴിലാളിസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ്​ ബസ്​ടെർമിനലിൽ ജയിൽ വകുപ്പി​െൻറ ഭക്ഷണ കൗണ്ടർ തുറക്കുന്നത്​ മാറ്റിവെച്ചതെന്ന്​ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. സംഘടനകൾക്ക്​ അവിടെ കൗണ്ടർ തുടങ്ങണമെന്നാണ്​ മനസ്സിലാവുന്നത്​. എല്ലാവരുമായും ചർച്ചചെയ്​ത്​ ​പ്രശ്​നപരിഹാരമുണ്ടാക്കും. ബസ്​ ടെർമിനലിൽ അനധികൃതമായി കച്ചവടം അനുവദിക്കില്ലെന്ന്​ മ​ന്ത്രി പറഞ്ഞു.

അതേസമയം, ജയിൽ കൗണ്ടറിൽനിന്നു ലഭിക്കുന്ന വിലക്കുറവിൽ സംഘടനകൾ നടത്തുന്ന കാൻറീനിൽനിന്ന്​ ഭക്ഷണം കിട്ടാൻ സാധ്യതയില്ല. നിലവിൽ കുപ്പിവെള്ളമടക്കം കൂടിയ വിലക്കാണ്​ ബസ്​സ്​റ്റാൻഡിനകത്ത്​ വിൽപന നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jail foodksrtc
Next Story