കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പണംവെട്ടിപ്പ് നടത്തിയത് യൂനിയൻ നേതാവ്
text_fields
കോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ നടന്ന പണംവെട്ടിപ്പ് സംബന്ധിച്ച് ഡിപ്പാർട്മെൻറിനു പുറത്തുള്ള ഏജൻസിയോ പൊലീസോ അന്വേഷിക്കണമെന്ന റിപ്പോർട്ട് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനു മുന്നിൽ. റിട്ട. ജീവനക്കാരനും സി.ഐ.ടി.യു നേതാവുമായിരുന്ന ലോഹിതാക്ഷനെതിരെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ്, ഓഡിറ്റ് അേന്വഷണ റിപ്പോർട്ട്. കോളജ് വിദ്യാർഥികളുടെ യാത്രാപാസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് വെട്ടിപ്പ് നടന്ന ത്.
10 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് എന്നാണ് പ്രാഥമിക റിപ്പോർെട്ടങ്കിലും അതിലും അധികമാവാമെന്നും സൂചനയുണ്ട്. അന്വേഷണവുമായി റിട്ട. ജീവനക്കാരൻ സഹകരിക്കുന്നില്ലെന്നും എം.ഡിക്കു ലഭിച്ച റിപ്പോർട്ടിലുണ്ട്. റിട്ട. ജീവനക്കാരനായതിനാൽ മറ്റു സ്വാധീനങ്ങളും ഇടപെടലുകളും ഉണ്ടാവാമെന്നും പൊലീസോ മറ്റു സർക്കാർ ഏജൻസികളോ അന്വേഷിക്കണമെന്നുമാണ് ആവശ്യം. കഴിഞ്ഞ മാസം 28നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഒാഡിറ്റ് വിഭാഗത്തിെൻറയും ജില്ല ട്രാൻസ്പോർട്ട് ഓഫിസറുടെയും സൂപ്രണ്ടിെൻറയും വൻവീഴ്ചയാണ് മൂന്നു സാമ്പത്തികവർഷം നീണ്ട തട്ടിപ്പ് പിടികൂടാൻ കഴിയാതിരുന്നത്. മുമ്പ് മറ്റൊരു ജീവനക്കാരെൻറ ശമ്പളം തിരിമറി നടത്തിയെന്ന പരാതിയിൽ ഇയാൾക്കെതിരെ വകുപ്പുതലനടപടി ഉണ്ടായതാണ്. ടിക്കറ്റ് കലക്ഷൻ, സ്റ്റുഡൻറ്സ് കൺെസഷൻ പാസ് തുടങ്ങിയ ജോലികളെല്ലാം തുടർച്ചയായി ചെയ്യുന്ന ഉദ്യോഗസ്ഥനെ സൂപ്രണ്ടാണ് നിരീക്ഷിക്കേണ്ടത്. ഓഡിറ്റ് വിഭാഗം പണമിടപാടുകളും രേഖയും പരിശോധിക്കേണ്ടതുണ്ട്.
ഇദ്ദേഹം വിരമിക്കുേമ്പാൾ കൈകാര്യംചെയ്ത ഫയലുകൾ ബന്ധപ്പെട്ടവർ പ്രാഥമിക പരിശോധനപോലും നടത്തിയില്ല. അങ്ങനെയെങ്കിൽ കണ്ടുപിടിക്കാമായിരുന്ന വെട്ടിപ്പാണിത്. പ്രതിമാസം 2000ത്തോളം വിദ്യാർഥികൾക്കാണ് കോഴിക്കോട് ഡിപ്പോ യാത്രാപാസ് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളാണ് മുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.