ബലക്ഷയം വിട്ട് പാട്ടക്കരാർ അഴിമതിയിൽ മുട്ടി കെ.എസ്.ആർ.ടി.സി
text_fieldsകോഴിക്കോട്: കെട്ടിട ബലഹീനതക്ക് ചികിത്സ തുടങ്ങാനിരിക്കെ പാട്ടക്കരാർ അഴിമതിയിൽ മുട്ടി നിൽക്കുകയാണ് കെ.എസ്.ആർ.ടി.സി. ബലക്ഷയവും സ്റ്റാൻഡ് മാറ്റവുമൊക്കെയായിരുന്നു തുടക്കത്തിൽ വാർത്തയെങ്കിൽ ഇപ്പോൾ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പാട്ടക്കരാർ ഇടപാടിലെ അഴിമതിയാണ് വലിയ വിവാദമായിരിക്കുന്നത്. സംസ്ഥാന ധനവകുപ്പിെൻറ എതിർപ്പ് മറികടന്ന് മുപ്പതു വർഷത്തേക്ക് മാവൂർ റോഡിലെ കണ്ണായ സ്ഥലത്തെ കൂറ്റൻ വ്യാപാര സമുച്ചയം സ്വകാര്യ കമ്പനിക്ക് തുച്ചവിലയ്ക്ക് തീറെഴുതിയതിനെതിരെ വാർത്തകൾ പുറത്തുവരുേമ്പാൾ സർക്കാർ പൂർണ മൗനത്തിലാണ്.
പ്രതിപക്ഷ നേതാവ് കോഴിക്കോട്ടു വന്ന് കഴിഞ്ഞ ദിവസം പ്രസംഗിച്ചത് കെ.എസ്.ആർ.ടി.സി ടെർമിനൽ പാട്ടക്കരാറിൽ ഭരണകക്ഷിക്കാർ കോടികൾ കമീഷൻ പറ്റിയെന്നാണ്. കെട്ടിട നിർമാണം പൂർത്തിയായപ്പോൾ 50 കോടിരൂപ അഡ്വാൻസും 50 ലക്ഷം രൂപ വാടകയും നിശ്ചയിച്ച് 'മാക്' എന്ന പേരിലുള്ള കമ്പനി കരാർ ഉറപ്പിച്ച വ്യാപാര സമുച്ചയം ഇതേ കമ്പനി പേരു മാറ്റി വന്നപ്പോൾ 17കോടി രൂപ അഡ്വാൻസും 43 ലക്ഷം രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് കെട്ടിടം ലീസിന് നൽകിയിരിക്കയാണ്. കോടികളുെട അഴിമതിയാണ് ഇതിെൻറ മറവിൽ നടന്നത് എന്നാണ് പ്രതിപക്ഷ നേതാവിെൻറ ആരോപണം. മന്ത്രി റിയാസിെൻറ ഇടപെടലിലാണ് അനിശ്ചിതമായി അടഞ്ഞു കിടന്ന െക.എസ്.ആർ.ടി.സി വ്യാപാരസമുച്ചയക്കൈമാറ്റത്തിന് വേഗം വർധിച്ചത്. അതിന് അദ്ദേഹം ഗതാഗത മന്ത്രി ആൻറണി രാജുവിന് നന്ദി അറിയിച്ച് 2021 ജൂലൈ എട്ടിന് ഫേസ്ബുക് പോസ്റ്റുമിട്ടിരുന്നു. മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ വെപ്പിച്ച മന്ത്രി പേക്ഷ പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കാര്യമായി പ്രതികരിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സിയെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കുമെന്ന ആശങ്കയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. സി.ഐ.ടി.യു പോലും ഈ ആശങ്ക ഉന്നയിക്കുേമ്പാൾ പൂർണമൗനത്തിലാണ് സർക്കാർ. സർക്കാർ തീരുമാനത്തിെൻറ മിനുട്സ് പുറത്തു വന്നപ്പോൾ ആശങ്ക ഏറിയിരിക്കയാണ്. ഐ.ഐ.ടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെട്ടിടം ബലപ്പെടുത്തൽ പൂർത്തിയായാൽ എത്രയും പെെട്ടന്ന് സമുച്ചയം അലിഫ് ബിൽഡേഴ്സിനെ ഏൽപിക്കണമെന്നാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയെ പുനഃപ്രവേശിപ്പിക്കണമെന്ന് പരാമർശമില്ല. കെ.എസ്.ആർ. ടി.സി സർവിസിനല്ല, വ്യാപാരത്തിനാണ് പ്രാധാന്യമെന്ന് സർക്കാർ തന്നെ സൂചന നൽകുകയാണ്.
വിറ്റഴിക്കൽ മുപ്പതു വർഷത്തേക്ക്; വിലയോ തുച്ഛം
മുപ്പതു വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു കൊടുത്താൽ കെ.എസ്.ആർ.ടി.സിയുടെ ഭൂമിയും കെട്ടിടവും തിരിച്ചുകിട്ടുമോ എന്ന ആശങ്ക ധനവകുപ്പുതന്നെ ഉന്നയിച്ചിരുന്നു. ചതുരശ്ര അടിക്ക് 13 രൂപ നിരക്കിൽ മൊത്തം വ്യാപാര സമുച്ചയം അലിഫ് ബിൽഡേഴ്സിന് കൈമാറിയപ്പോൾ സ്റ്റാൻഡിനകത്ത് കെ.ടി.ഡി.എഫ്.സി നേരിട്ട് കിയോസ്കുകൾ വാടകക്ക് നൽകിയത് ചതുരശ്ര അടിക്ക് 1600രൂപക്ക് മുകളിലാണ്. അഞ്ച് കിയോസ്കുകളിൽ നിന്ന് മാത്രം പ്രതിമാസം ഏഴു ലക്ഷം രൂപ വാടക ലഭിക്കുേമ്പാൾ പത്തു നിലകൾ വീതമുള്ള ഇരട്ട ടവറിൽ നിന്ന് സർക്കാറിന് പ്രതിമാസ വാടകയിനത്തിൽ ലഭിക്കുക വെറും 47 ലക്ഷം രൂപയാണ്. ഇത്ര കുറഞ്ഞ നിരക്കിൽ സ്വകാര്യ കമ്പനിക്ക് കെട്ടിടം തീറെഴുതുന്നതിനേക്കാൾ ഭേദം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളെ ഇങ്ങോട്ട് മാറ്റിയാൽ പേരെ എന്ന ചോദ്യമുന്നയിച്ചത് സർക്കാർ ധനവകുപ്പാണ്. മാത്രമല്ല മൊത്തം ലീസിന് നൽകൽ പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയാണ് എന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും പേക്ഷ കെ.ടി.ഡി.എഫ്.സി ചെവിക്കൊണ്ടില്ല. മുടക്കാചരക്കായിക്കിടന്ന കെട്ടിടത്തിനു രക്ഷകൻ അവതരിച്ചുവെന്ന തരത്തിലാണ് സ്വകാര്യ പാട്ടക്കരാർ കമ്പനിയെ സർക്കാറും കെ.ടി.ഡി.എഫ്.സിയും പരിഗണിക്കുന്നത്.
സ്റ്റാൻഡ് ഒഴിപ്പിക്കൽ എന്ന്
െഎ.ഐ.ടി റിപ്പോർട്ട് പ്രകാരം ഉടൻ ബസ് സ്റ്റാൻഡ് ഒഴിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ മെല്ലെപ്പോക്കിലാണ്. ഒക്ടോബർ 23ന് വൈകീട്ട് നാല് മണിക്കാണ് മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സുമായി ബന്ധപ്പെട്ട് മദ്രാസ് ഐ.ഐ.ടി.യുടെ പഠനറിപ്പോർട്ട് സംബന്ധിച്ച് അടിയന്തരയോഗം ചേർന്നത്. യോഗത്തിലെ ഒന്നാമത്തെ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ ബസ് സ്റ്റാൻഡ് മാറ്റണം എന്നായിരുന്നു.
അത്രയും അപകടകരമാണ് കാര്യങ്ങൾ എന്നാണ് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടന്ന ചർച്ച. പ്രാഥമിക റിപ്പോർട്ടേ വന്നിട്ടുള്ളൂ എന്നും വിശദ റിപ്പോർട്ട് പിറകെ വരുമെന്നുമാണ് യോഗത്തിൽ അറിയിച്ചത്.
അപകടസാധ്യതയുള്ളതിനാലാണ് അടിയന്തരമായി ബലപ്പെടുത്തൽ പ്രവൃത്തി നടത്തണമെന്ന തീരുമാനം വിശദറിപ്പോർട്ട് വരുംമുമ്പ് തന്നെ സർക്കാർ എടുത്തത്. എന്നാൽ യോഗം കഴിഞ്ഞ് നാലാഴ്ചയാവുേമ്പാഴും ബസ് സ്റ്റാൻഡ് മാറ്റത്തിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. തൂണുകൾക്കും സ്ലാബുകൾക്കും ഗുരുതരവിള്ളൽ ഉണ്ടെങ്കിൽ ഇപ്പോഴും ബസ് സർവിസ് തുടരുന്നത് അപകടമല്ലേ എന്ന ചോദ്യം വായുവിൽ പറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.