കെ.എസ്.ആർ.ടി.സി ഭൂമി വിൽക്കണം; പക്ഷേ ആധാരമെവിടെ?
text_fieldsകോഴിക്കോട്: കെ.ടി.ഡി.എഫ്.സിയുടെ കടം തീർക്കാൻ കോഴിക്കോട് നഗരത്തിലെ കണ്ണായ ഭൂമി കൈമാറാൻ കെ.എസ്.ആർ.ടി.സി നീക്കം തുടങ്ങിയെങ്കിലും ഭൂമിയുടെ ആധാരം കണ്ടുപിടിക്കാനാകാത്തത് പൊല്ലാപ്പാകുന്നു. കെ.ടി.ഡി.എഫ്.സിക്ക് ഭൂമി കൈമാറാനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനാണ് ആധാരം അന്വേഷിച്ചുതുടങ്ങിയത്. തോട്ടം, നഞ്ച ഇനത്തിൽപ്പെട്ട ഭൂമിക്ക് കൂടുതൽ വില ലഭിക്കുന്നതിന് കരഭൂമിയാക്കി തരംമാറ്റാൻ റവന്യൂ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ആധാരം ഹാജരാക്കിയിട്ടില്ല.
തരംമാറ്റൽ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ഭൂമിയുടെ ആധാരം കൂടി ലഭിക്കണം. സാധാരണഗതിയിൽ കെ.എസ്.ആർ.ടി.സി ആസ്ഥാനത്താണ് ഇത്തരം സുപ്രധാന രേഖകൾ സൂക്ഷിക്കുന്നത്. രണ്ടു മാസം മുമ്പാണ് ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകിയത്. എന്നാൽ ആധാരം കോഴിക്കോട് റവന്യൂ വകുപ്പിനു മുന്നിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ആധാരം കണ്ടുപിടിക്കുന്നത് വൈകുന്നതിനനുസരിച്ച് ഭൂമി കൈമാറ്റവും ടെർമിനൽ ബലപ്പെടുത്തലും വൈകും. നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.ടി.ഡി.എഫ്.സി, കെ.എസ്.ആർ.ടി.സി കൈമാറുന്ന ഭൂമി പണയപ്പെടുത്തി ലോണെടുത്ത് ടെർമിനൽ ബലപ്പെടുത്താനാണ് ആലോചിക്കുന്നത്. ആധാരം കിട്ടിയില്ലെങ്കിൽ റവന്യൂ വകുപ്പിൽനിന്ന് പകർപ്പ് എടുക്കാനും നീക്കം നടക്കുന്നുണ്ട്. മദ്രാസ് ഐ.ഐ.ടി സംഘം നടത്തിയ പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തുകയും ബലപ്പെടുത്താൻ നിർദേശിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.