അറിവിെൻറ ഉടമകളാക്കി വിദ്യാർഥികളെ മാറ്റാൻകഴിയുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വേണമെന്ന് കെ. ജയദേവൻ
text_fieldsകിണാശ്ശേരി : വിവരങ്ങളുടെ ഉടമകളെയല്ല, അറിവിന്റെ ഉടമകളെ സൃഷ്ടിക്കുന്നതായിരിക്കണം ജ്ഞാനസമൂഹത്തിലേയ്ക്കുള്ള വിദ്യാഭ്യാസമെന്ന് കുഞ്ചൻ സ്മാരകത്തിന്റെ ചെയർമാനും വിദ്യാഭ്യാസ വിചക്ഷണനുമായ കെ. ജയദേവൻ അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എ ജില്ല സമ്മേളനാനുബന്ധിച്ച് കോഴിക്കോട് സിറ്റി സബ് ജില്ല നടത്തിയ വിദ്യാഭ്യാസ സദസിൽ ജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവിെൻറ അടിമകളെ അറിവിന്റെ ഉടമകളാക്കി വിദ്യാർഥികളെ മാറ്റാൻകഴിയുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ജ്ഞാന സമൂഹത്തിലേക്കുള്ള വിദ്യാഭ്യാസത്തിൽ നടക്കേണ്ടത്.
സാങ്കേതിക വിദ്യയിൽ വലിയ വികാസമുണ്ടാവുമ്പോഴുo സാംസ്കാരിക ബോധത്തിൽ ഉണ്ടാകുന്ന ഇടിവ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും വിവരം, വിജ്ഞാനം, വിമർശനം എന്നീ ഘട്ടങ്ങളിലൂടെ വളർന്നു വരുന്ന ജ്ഞാന സമൂഹത്തിൽ സാംസ്ക്കാരിക ബോധത്തിൽ മേൽപറഞ്ഞ അപചയമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഷഫീക്കലി അധ്യക്ഷത വഹിച്ചു.
കിണാശ്ശേരി - കുളങ്ങര പ്പീടികയിൽ വെച്ചു നടന്ന വിദ്യാഭ്യാസ സദസിൽ കെ.എ.സ്.ടി.എ സംസ്ഥാന കമ്മറ്റിയംഗം വി.പി. മനോജ്, ജില്ല വൈസ് പ്രസിഡൻറ് എം. ജയകൃഷ്ണൻ , ഡോ. എ.കെ. അബ്ദുൾ ഹക്കീം,ഷിനോദ് കുമാർ, കെ.പി. സിന്ധു, എം.കെ. നൂറുദ്ദീൻ, വി.പി. കരുണൻ , എം.ടി. ഷനോജ്, പി.പി. മനോജ് എന്നിവർ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി വി.ടി. ഷീബ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.