Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.ടി. മുഹമ്മദിന്...

കെ.ടി. മുഹമ്മദിന് കോഴിക്കോട്ട് സ്മാരകം വരുന്നു

text_fields
bookmark_border
കെ.ടി. മുഹമ്മദിന് കോഴിക്കോട്ട് സ്മാരകം വരുന്നു
cancel
camera_alt

ഗ​വ. എ​ൽ.​പി സ്കൂ​ൾ പു​തി​യ​ങ്ങാ​ടി

കോ​ഴി​ക്കോ​ട്: നാ​ട​കാ​ചാ​ര്യ​ൻ കെ.​ടി. മു​ഹ​മ്മ​ദി​ന് ന​ഗ​ര​ത്തി​ൽ സ്മാ​ര​കം പ​ണി​യാ​ൻ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ​ദ്ധ​തി. കെ.​ടി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യി​രു​ന്ന പു​തി​യ​ങ്ങാ​ടി കെ.​ടി. മു​ഹ​മ്മ​ദ് സ്​​മാ​ര​ക ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ൽ സ്മാ​ര​കം പ​ണി​യാ​ൻ അ​നു​മ​തി തേ​ടി​യു​ള്ള അ​ക്കാ​ദ​മി​യു​ടെ അ​പേ​ക്ഷ കോ​ർ​പ​റേ​ഷ​ൻ അം​ഗീ​ക​രി​ച്ചു.

മി​നി തി​യ​റ്റ​ർ, ലൈ​ബ്ര​റി, സാം​സ്കാ​രി​ക കേ​ന്ദ്രം എ​ന്നി​വ​യ​ട​ങ്ങു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് അ​ക്കാ​ദ​മി മു​ന്നോ​ട്ടു​വെ​ച്ച​ത്. സ്കൂ​ൾ ​പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ടു ചേ​ർ​ന്നു​ള്ള ​ ​കെ​ട്ടി​ടം ന​വീ​ക​രി​ച്ച് സ്മാ​ര​ക​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ മാ​സ്റ്റ​ർ പ്ലാ​നും മ​റ്റും ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും അ​ക്കാ​ദ​മി​യു​മാ​യി വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക്ക് ശേ​ഷം അ​ന്തി​മ രൂ​പ​മാ​വു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി. ​രേ​ഖ പ​റ​ഞ്ഞു. ഇ​വി​ടെ ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ൾ അ​ക്കാ​ദ​മി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ന​ഗ​ര​വാ​സി​ക​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​വു​ന്ന വി​ധ​മാ​യി​രി​ക്കും പ​ദ്ധ​തി.

കെ.​ടി. മു​ഹ​മ്മ​ദി​ന്റെ താ​മ​സ​സ്ഥ​ല​മാ​യ പു​തി​യ​ങ്ങാ​ടി നി​ര​വ​ധി നാ​ട​ക​പ്ര​വ​ർ​ത്ത​ക​രു​ടെ ത​ട്ട​കം കൂ​ടി​യാ​ണ്. അ​ടു​ത്ത കാ​ലം വ​രെ പു​തി​യ​ങ്ങാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ നാ​ട​ക റി​​ഹേ​ഴ്സ​ൽ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കെ.​ടി​ക്ക് ആ​ത്മ​ബ​ന്ധ​മു​ള്ള സ്കൂ​ളി​ന് കോ​വി​ഡി​ന് തൊ​ട്ട് മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ന​ൽ​കി​യ​ത്.

കു​ട്ടി​ക​ൾ കു​റ​ഞ്ഞും കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നും സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ട്ട​പ്പോ​ൾ അ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത​ത് കെ.​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. സ്ഥി​ര​മാ​യി സ്കൂ​ളി​ലെ​ത്തി അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialkt muhammed
News Summary - KT Muhammad memorial is coming- kozhikode
Next Story