ബലക്ഷയം നേരത്തേ കെ.ടി.ഡി.എഫ്.സി എം.ഡിക്ക് അറിയാമായിരുന്നു എന്നതിന് തെളിവു പുറത്ത്
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയത്തെക്കുറിച്ച് ചെന്നൈ െഎ.ഐ.ടി റിപ്പോർട്ട് വരും മുേമ്പ കെ.ടി.ഡി.എഫ്.സി എം.ഡിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമായി. ആഗസ്റ്റ് 26ന് നടന്ന വാണിജ്യകേന്ദ്രം കൈമാറ്റച്ചടങ്ങിലാണ് കെട്ടിടത്തിെൻറ ബലക്ഷയത്തെ കുറിച്ച് അദ്ദേഹം കോഴിക്കോട്ട് പ്രസംഗിച്ചത്. ചെന്നെ ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് പ്രഫസർ അളഗപ്പസുന്ദരം വിശദമായി കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും കെട്ടിടം ശക്തിപ്പെടുത്താൻ ചില ഭേദഗതികൾ നടത്തുമെന്നും കെ.ടി.ഡി.എഫ്.സി എം.ഡി. ബി. അശോക് അന്നുതന്നെ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് അലിഫ് ബിൽഡേഴ്സിനും നേരത്തേ അറിയാമായിരുന്നു എന്ന് അവരുെട വാക്കുകളിലും വ്യക്തമായിരുന്നു. ചുരുക്കത്തിൽ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇടപാടുകൾ നടന്നത്. അതിെൻറ പേരിൽ പരമാവധി ആനുകൂല്യങ്ങൾ അലിഫ് ബിൽഡേഴ്സിന് ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പിന്നീട് നടന്ന കാര്യങ്ങൾ.
കൈമാറ്റച്ചടങ്ങ് കഴിഞ്ഞ് പത്തു ദിവസമാവുേമ്പാഴേക്കും ഗതാഗതമന്ത്രി ആൻറണി രാജു കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സി എം.ഡിമാരുടെയും അലിഫ് ബിൽഡേഴ്സ് മേധാവികളുടെയും യോഗം വിളിച്ച് ഐ.ഐ.ടി റിപ്പോർട്ട് വന്നിട്ടുണ്ടെന്നും ബലക്ഷയം മാറ്റാൻ സ്റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റുമെന്നും അറിയിച്ചു. ഐ.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് വരും മുേമ്പയാണ് ഇത്തരമൊരു തീരുമാനം. പ്രശ്നങ്ങൾ പരിഹരിച്ചശേഷം അലിഫ് ബിൽഡേഴ്സിന് മുഴുവൻ ഏരിയയും അനുവദിക്കാനാണ് നീക്കം. നേരത്തേ കെ.ടി.ഡി.എഫ്.സി ബസ്സ്റ്റാൻഡിൽ പ്രതിമാസം ഏഴുലക്ഷം രൂപ നിരക്കിൽ 75 ലക്ഷം രൂപ അഡ്വാൻസ് ആയി വാങ്ങി കൈമാറിയ കിയോസ്കുകൾ പോലും ചുരുങ്ങിയ നിരക്കിൽ അലിഫ് ബിൽഡേഴ്സിന് ലഭ്യമാക്കുന്ന തരത്തിലാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ബിൽഡേഴ്സിനെ സഹായിക്കാനുള്ള നീക്കങ്ങളാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.