കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത തുല്യത പദ്ധതി 'സമ' തുടങ്ങി
text_fieldsകോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും തദ്ദേശ സ്വയംഭരണ വകുപ്പിെൻറയും സഹകരണത്തോടെ സംസ്ഥാന സാക്ഷരത മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക് നടത്തുന്ന പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യത പദ്ധതിയായ 'സമ'യുടെ ജില്ലതല ഉദ്ഘാടനം സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല നിര്‍വഹിച്ചു.
കോഴിക്കോട് കോര്‍പറേഷനില്‍ പത്താംതരം തുല്യതക്ക് 75 പേരും പ്ലസ് വണ്‍ തുല്യതക്ക് 60 പേരും ഒന്നാംഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഘട്ടം ഘട്ടമായി മുഴുവന്‍ കുടുംബശ്രീ വനിതകളേയും പത്താം തരം, ഹയര്‍ സെക്കൻഡറി യോഗ്യതകളിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ പാഠ്യപദ്ധതിയനുസരിച്ച് പത്താം തരം തുല്യത പഠിതാവിന് പരീക്ഷ എഴുതുന്നതിന് മുമ്പ് 130 മാര്‍ക്ക് സി.ഇ മാര്‍ക്കായി ലഭിക്കും. മലയാളം, ഇംഗ്ലീഷ്, സാമൂഹികശാസ്ത്രം, ഗണിതം വിഷയങ്ങള്‍ക്ക് എഴുത്തുപരീക്ഷയില്‍ 15 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. ഹിന്ദിയില്‍ ജയിക്കാന്‍ 10 മാര്‍ക്കും ഊര്‍ജതന്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഐ.ടി വിഷയങ്ങള്‍ക്ക് എട്ടു മാര്‍ക്ക് വീതവും വേണം.
ഹയര്‍ സെക്കൻഡറിയില്‍ ആകെ ആറുപേരാണുള്ളത്. ഓരോ വിഷയത്തിനും 20 മാര്‍ക്ക് വീതം സി.ഇ മാര്‍ക്ക് ലഭിക്കും. എഴുത്തുപരീക്ഷയില്‍ 80ല്‍ 24 മാര്‍ക്ക് വീതം സി.ഇ മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കും. 'സമ' പദ്ധതിയുടെ പാഠപുസ്തക വിതരണ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിർവഹിച്ചു. സാക്ഷരത മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ പി. ശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. എച്ച്.ഐ. പ്രകാശന്‍, നോഡല്‍ പ്രേരക്മാരായ കെ. സുരേഷ് കുമാര്‍, പി.പി. സാബിറ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.