മദ്റസാധ്യാപകനെ വെട്ടിപ്പരിക്കേൽപിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധവുമായി സർവകക്ഷി യോഗം
text_fieldsകുന്ദമംഗലം: മദ്റസാധ്യാപകൻ പതിമംഗലം യു. അഷ്റഫ് സഖാഫിയെ വെട്ടിപ്പരിക്കേൽപിച്ചയാളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പതിമംഗലത്ത് ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. അയൽവാസിയായ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 15ന് രാവിലെ പത്തിന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സർവകക്ഷി പ്രതിനിധി സംഘം സി.ഐ ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ സന്ദർശിച്ച് പരാതി നൽകാനും അധ്യാപകന്റെ കുടുംബത്തിന് സംരക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. എ.സി. പ്രേംകുമാർ, എ. നിഗിൽ, നൗഷാദ് തെക്കയിൽ, എം.പി. ഇസ്മായിൽ, കെ.സി. രാജൻ, കോയ മാസ്റ്റർ, അഹമ്മദ് കുട്ടി പതിമംഗലം, കെ. അഷ്റഫ്, മുസ്തഫ മണ്ണത്ത്, ഉസ്മാൻ സഖാഫി, പി.കെ. അബൂബക്കർ, ഇൽയാസ്, സി. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി സൈനുദ്ദീൻ നിസാമി കുന്ദമംഗലം (ചെയർമാൻ), മുസ്തഫ മണ്ണത് (കൺവീനർ), കെ.സി. ഫാരിസ് (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.