ഇമ്മിണി വല്യ കഥാകാരനെ സ്മരിച്ച് കുട്ടിക്കൂട്ടം
text_fieldsവാഴയൂർ: മലയാളസാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലൂടെയും രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച് വിദ്യാരംഗത്തിന് തുടക്കമായി. വാഴയൂർ തിരുത്തിയാട് ജി.എം.എൽ.പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ‘ഇമ്മിണി ബല്യ വായനക്കാലം’ പരിപാടി സംഘടിപ്പിച്ചു. വായന പക്ഷാചരണ സമാപനം ഡോ. സി.കെ. അബ്ദുൾ അസീസ് നിർവഹിച്ചു. എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ ‘ഇമ്മിണി വല്യ ബഷീർ’ അനുസ്മരണ പ്രഭാഷണം നടത്തി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഷീറിൻ്റെ 'ആനപ്പൂട' കുട്ടികൾക്കായി രസകരമായി അവതരിപ്പിച്ചു.
വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.സി. സാബിഖ് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് സഹ്‍ല റസാഖ്, പ്രസംഗ മത്സര വിജയി നുഹ മറിയം സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. വിനോദ് സ്വാഗതവും കെ.സി. സുൽഫത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.