സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ കാലാവസ്ഥാമാറ്റ പഠന പ്രദർശനകേന്ദ്രം ഉദ്ഘാടനം നാളെ
text_fieldsകുന്ദമംഗലം: സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ പുതുതായി സ്ഥാപിച്ച കാലാവസ്ഥാമാറ്റ പഠന ലാബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് രാവിലെ 10.30ന് മേയർ ഡോ. ബീനാഫിലിപ് നിർവഹിക്കും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും.
യൂറോപ്യൻ യൂനിയന്റെ ഊർജ- കാലാവസ്ഥാമാറ്റം ഗ്രൂപ് ഫസ്റ്റ് കൗൺസിലർ എഡ്വിൻ കോക്കോക് മുഖ്യാതിഥിയാകും. പരിസ്ഥിതി കാലാവസ്ഥാ ഡിപ്പാർട്മെന്റ് ഡയറക്ടർ സുനിൽ പാമുടി, ഇന്തോ-ജർമൻ ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട് മാനേജർ കാരൻ ഡെക്കൻബേച് എന്നിവർ പങ്കെടുക്കും.
ജർമൻ (ജി.ഐ.ഇസെഡ്) സഹായത്തോടെയാണ് ഈ പുതിയ പ്രദർശന സംവിധാനം പൂർത്തിയാക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 4.30വരെ കാലാവസ്ഥാ മ്യൂസിയം സന്ദർശിക്കാം. കാലാവസ്ഥാമാറ്റത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുക്കളും പരിഹാരനിർദേശങ്ങളും പ്രതിപാദിച്ചുകൊണ്ടുള്ള പ്രദർശന വസ്തുക്കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.