കുന്ദമംഗലത്ത് ഡെങ്കി പ്രതിരോധ പ്രവർത്തനം ഊർജിതം
text_fieldsകുന്ദമംഗലം: പഞ്ചായത്തിൽ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഗ്രാമപഞ്ചായത്തിലെ പടനിലം, പുൽക്കുന്നുമ്മൽ, കളരിക്കണ്ടി പ്രദേശങ്ങളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രദേശത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ 14ഓളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും നിലവിൽ നിയന്ത്രണ വിധേയമാണെന്നും ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്ത് പറഞ്ഞു.
ഡെങ്കി പകർത്തുന്ന ഈഡിസ് കൊതുകിനെ നശിപ്പിക്കാൻ ഫോഗിങ്, ആശ വർക്കർമാരുടെ നേതൃത്വത്തിൽ കൊതുകിന്റെ ഉറവിടം നശിപ്പിക്കൽ എന്നിവ നടത്തി. കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ജെ.എച്ച്.ഐമാരായ എം.എൻ. രജിത് കുമാർ, ടി.പി. സനൽ കുമാർ, സി.പി. അക്ഷയ്കുമാർ, പി. ജഗദീഷ് കുമാർ എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.