പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsകുന്ദമംഗലം: പൊയ്യയിൽ കൊട്ടാരം വയലിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്ത് ഇതിനുമുമ്പും പല തവണ ഇങ്ങനെ മാലിന്യം തള്ളിയതായി നാട്ടുകാർ പറഞ്ഞു. വാർഡ് മെംബർ സജിത ഷാജി പൊലീസിനും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകി.
പൊലീസ് സ്ഥലം സന്ദർശിച്ചു അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വികളും മറ്റും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എ. അഷ്റഫ് പറഞ്ഞു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നും സമീപ പ്രദേശങ്ങളിലെ കിണറുകളിൽ കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതൽ ഉണ്ടോയെന്ന് അറിയാനുള്ള സൗജന്യ കുടിവെള്ള പരിശോധന നടത്താൻ നടപടി വേണമെന്നും കീർത്തി റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ബ്ലീച്ചിങ് പൗഡർ എത്തിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായും സ്ഥലം സന്ദർശിച്ച് പ്രദേശത്തെ കിണറുകൾ ആശ പ്രവർത്തകരെ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയതായും ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്ത് പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സജീവൻ, ആശ വർക്കർ വി. സിന്ധു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.