Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകച്ചവട സ്ഥാപനങ്ങളിൽ...

കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന

text_fields
bookmark_border
കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന
cancel
camera_alt

ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, പു​ള്ളാ​വൂ​ർ, ക​ള​ൻ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി, കൂ​ൾ​ബാ​ർ, അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും ശു​ചി​ത്വ പോ​രാ​യ്മ​ക​ൾ ഉ​ള്ള​തും ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത​തു​മാ​യ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​വ​രി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ. ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​സു​ധീ​ർ, കെ.​പി. അ​ബ്ദു​ൽ ഹ​ക്കീം, കെ. ​സു​ധ, എ​ൻ.​കെ. ന​വ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ട​ര​ഞ്ഞി: ഹെ​ൽ​ത്തി കേ​ര​ള /മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും പ​ഞ്ചാ​യ​ത്ത്‌​ത​ല പ​രി​ശോ​ധ​ന സ്‌​ക്വാ​ഡി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​മ്പാ​റ, മ​ര​ഞ്ചാ​ട്ടി, ആ​ന​യോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ്, പ്ലാ​സ്‌​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ഹ​രി​ത ക​ർ​മ സേ​ന കാ​ർ​ഡ്, പു​ക​യി​ല നി​രോ​ധ​ന ബോ​ർ​ഡ്, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ പ​രി​ശോ​ധി​ച്ചു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി.

നാ​ല് ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​രാ​ജീ​വ​ൻ നേ​തൃ​ത്വം ന​ൽ​കി, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജാ​വി​ദ് ഹു​സൈ​ൻ, ജെ.​എ​ച്ച്.​ഐ സ​ന്ദീ​പ്, രി​തേ​ഷ്, വ​ർ​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വൃ​ത്തി ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്കാ​ത്ത​തും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളും പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​വും പാ​ലി​ക്കാ​ത്ത​തു​മാ​യ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യും ആ​റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി.

മ​ഞ്ഞ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തും മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​വി. പ്രി​യ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, എ​സ്.​എം. അ​യ​ന, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഷാ​ജു, കെ. ​ബി. ശ്രീ​ജി​ത്ത്, പി.​പി. മു​ഹ​മ്മ​ദ് ഷ​മീ​ർ, യു.​കെ. മ​നീ​ഷ, ശ​ര​ണ്യ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionHealth DepartmentKozhikode News
News Summary - Inspection of health department in commercial establishments
Next Story