പഴമയുടെ പെരുമയുമായി ഖാലിദ് കിളിമുണ്ട
text_fieldsകുന്ദമംഗലം: പഴയകാല ഗൃഹോപകരണങ്ങളുടെ ശേഖരവുമായി പന്തീർപ്പാടം സ്വദേശി ഖാലിദ് കിളിമുണ്ട. 180 വർഷത്തിലേറെ പഴക്കമുള്ള ഗൃഹോപകരണങ്ങളുടെ അപൂർവ ശേഖരമുണ്ട് ഇദ്ദേഹത്തിന്.
കഴിഞ്ഞദിവസം കുടുംബസംഗമത്തിൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടവർക്കെല്ലാം അത്ഭുതമായി. മുമ്പ് വീടുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരം തന്നെയുണ്ട്. ഗ്രാമഫോൺ, ദിവാൻ കോട്ട്, ഉറുമി, വെള്ളിക്കോൽ, വിവിധതരം പിച്ചളപ്പാത്രങ്ങൾ, മീൻ പിടിക്കുന്ന ഒറ്റൽ, ആദ്യമിറങ്ങിയ മൊബൈൽ ഫോൺ, കിണ്ണം, ഓട്ടുവിളക്ക്, പിഞ്ഞാണം, പടിക്കം, ഓട്ടുകിണ്ടി, കടക്കോൽ, ഇടങ്ങാഴി, കോളാമ്പി, ഓട്ടുപാനി, ഉരുളി, കയിലാട്ട, മരുക, തൂക്കുവിളക്ക്, അരസേറ്, പാന തുടങ്ങി വിവിധതരം അപൂർവ ശേഖരമാണ് ഖാലിദ് കിളിമുണ്ടയുടെ അടുത്തുള്ളത്.
പല ഉപകരണങ്ങളുടേയും ഉപയോഗരീതിയും അദ്ദേഹം പുതു തലമുറയിലെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. പഴയകാല ശേഖരങ്ങൾക്ക് ഇദ്ദേഹത്തെ സഹായിക്കുന്നത് മക്കളായ ആരിഫാബി, സാബിഹ, സാലിഹ എന്നിവരാണ്. രാഷ്ട്രീയ കാരണവരായ ഖാലിദ് കിളിമുണ്ട നീണ്ട 35 വർഷത്തിലേറെ ഗ്രാമപഞ്ചായത്ത് മെംബറായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.