കുന്ദമംഗലത്തിന് അഭിമാനമായി മിനി സിവിൽ സ്റ്റേഷൻ
text_fieldsകുന്ദമംഗലം: 8.2 കോടി രൂപ ചെലവില്‍ നിർമാണം പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്റ്റേഷൻ കെട്ടിട്ടത്തിൽ തറനിലയടക്കം അഞ്ചുനിലകളാണ് ഉള്ളത്. ഓരോ നിലയും 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുണ്ട്. സബ്ട്രഷറി അടക്കം13 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ തുടങ്ങുന്നത്.
കൂടാതെ കോണ്‍ഫറന്‍സ് ഹാളുകള്‍, അനുബന്ധ വെയ്റ്റിങ് ഏരിയകള്‍, ടോയ്ലറ്റുകള്, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് തുടങ്ങിയവയും സംവിധാനിച്ചിട്ടുണ്ട്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളൊരുക്കിയത്.
ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിെൻറ കോമ്പൗണ്ട് വഴി പുതിയ ഗേറ്റും പാര്‍ക്കിങ് ഏരിയയും നിർമിക്കുന്നതിന് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.