കർഷകരെ അപമാനിച്ച പി.ടി.എ. റഹീം എം.എൽ.എ മാപ്പുപറയണം -കർഷക കോൺഗ്രസ്
text_fieldsകുന്ദമംഗലം: പി.ടി.എ. റഹീം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഐപ്പ് വടക്കേതടം, മാത്യു ദേവഗിരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വളപ്പിൽ റസാക്ക്, രവികുമാർ പനോളി, എം.പി. കേളുകുട്ടി, വി.എസ്. രഞ്ജിത്ത്, ജോസ് കാരിവേലി, അഗസ്റ്റിൻ കണ്ണെഴത്ത്, ദേവസ്യ ചൊള്ളമഠം, പി.ടി. സന്തോഷ് കുമാർ, കെ.സി. ഇസ്മാലൂട്ടി, ആർ.പി. രവീന്ദ്രൻ, എം. വേണുഗോപാലൻ നായർ, അസ്ലം കടമേരി, കമറുദ്ദീൻ അടിവാരം, കെ. രാധാകൃഷ്ണൻ, ഫിലിപ്പ് ജോൺ, സോജൻ ആലക്കൽ, അനന്ദൻ കുനിയിൽ, ഷെരീഫ് വെളിമണ്ണ, സുനിൽ പ്രകാശ്, മനോജ് വാഴേപറമ്പിൽ, സുജിത് കാറ്റോട്, ബാബുരാജ് കുനിയിൽ, ലൈജു അരീപറമ്പിൽ, അഹമ്മദ് കുട്ടി വെളിമണ്ണ, വിനോദ് ചെങ്ങളം തകിടിയിൽ, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് സി.എം. സദാശിവൻ സ്വാഗതവും കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് വി.എം. അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.