സേവനപാതയിലെ '108'
text_fieldsകോഴിക്കോട്: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന കാലഘട്ടത്തിൽ രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർക്കിടയിൽ ശ്രദ്ധയിൽ പെടാതെ അഹോരാത്രം പ്രവർത്തിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഭക്ഷണവും ആരോഗ്യവും ത്യജിച്ച് അവർ സമൂഹത്തിെൻറ ആരോഗ്യ രംഗത്തിനായി നടത്തുന്ന പോരാട്ടത്തിെൻറ ദൃശ്യാവിഷ്കാരമാണ് '108' ഹ്രസ്വചിത്രം.
108 ആംബുലൻസ് ഡ്രൈവറുടെ ജീവിതത്തിെൻറ ഒരു ഭാഗമാണ് ഈ ഹ്രസ്വചിത്രത്തിൽ വിവരിക്കുന്നത്. ഊണുകഴിക്കാൻ പോലും സ്ഥലവും സമയവുമില്ലാതെ ഓടുേമ്പാഴും കോവിഡ് വന്ന് ക്വാറൻറീനിൽ കഴിേയണ്ടി വരുേമ്പാഴും അവർ സമൂഹത്തിെൻറ ആവശ്യങ്ങൾക്ക് വിളികേൾക്കുന്നു. ക്വാറൻറീൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും വീട്ടിലേക്കെത്തും മുമ്പ് കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനു വേണ്ടിയുള്ള വിളിയാണ് എത്തുന്നത്. മകൾക്ക് വാങ്ങിയ മിഠായി വണ്ടിക്കുള്ളിൽ തന്നെ വെച്ച് പി.പി.ഇ കിറ്റ് ധരിച്ച് അയാൾ വീണ്ടും വളയം പിടിക്കുന്നു.
ടി.കെ. വിപിൻ, കെ.എം. ഹാഷിബ്, പി.ടി. അമർജിത്ത് തലക്കുളത്തൂർ എന്നിവരാണ് കഥയും തിരക്കഥയും രചിച്ചത്. പി.ടി. അമർജിത്ത് സംവിധാനം നിർവഹിച്ച 108 എന്ന ഹ്രസ്വ ചിത്രം സിനിമതാരം പാഷാണം ഷാജി ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. എൻ.വി പ്രഭീഷ് നിർമിച്ച ചിത്രത്തിൽ പുതുമുഖ താരങ്ങളായ പി.കെ ശരത്, കാവ്യ സുരേഷ്, ദീപക് സെൻ, അരുൺ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. അപർണ ഗോപാലെൻറ വരികൾക്ക് സായ് ബാലനാണ് സംഗീതം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.