24 സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യദിനാഘോഷം
text_fieldsകുന്ദമംഗലം: 24 സംസ്ഥാനങ്ങളിൽനിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 77ാം സ്വാതന്ത്ര്യദിനാഘോഷം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ദേശീയപതാക ഉയർത്തി. ജാതിമത-വർഗ ചിന്തകൾക്കതീതമായി ദേശീയത എന്ന വികാരത്തിൽ എല്ലാവിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി.
ജാമിഅ മർകസ് പ്രോ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലി. വി.പി.എം. ഫൈസി വില്യാപ്പള്ളി, ഗുജറാത്ത് കച്ച് ഉലമ കൗൺസിൽ പ്രസിഡന്റ് അല്ലാമാ മുഹമ്മദ് സിദ്ദീഖ് റൈമ, സയ്യിദ് അൻവർശാ ബുഖാരി, അധ്യാപകർ, വിവിധ വകുപ്പുമേധാവികൾ എന്നിവർ ആഘോഷച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൊടുവള്ളി: ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീർഷകത്തിൽ എസ്.വൈ.എസ് കൊടുവള്ളി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സമ്മേളനവും ബഹുജന റാലിയും സംഘടിപ്പിച്ചു. കൊടുവള്ളി പാലക്കുറ്റിയിൽനിന്ന് ആരംഭിച്ച ബഹുജന റാലിക്ക് ഇസ്ഹാഖ് മാസ്റ്റർ അമ്പലക്കണ്ടി, അബ്ദുന്നൂർ സഖാഫി, ഹാരിസ്, റഫീഖ് സഖാഫി, പി.ടി. ബിഷർ, ഷമീർ കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനം മുസ്ലിം ജമാഅത് ജില്ല സെക്രട്ടറി എ.കെ.സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് അഹ്സനി അധ്യക്ഷത വഹിച്ചു. സാബിത് അബ്ദുല്ല സഖാഫി വാവാട് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അബൂബക്കർ നിസാമി, എ. മുഹമ്മദ് സഖാഫി, സലീം അണ്ടോണ, വി.പി. നാസർ സഖാഫി, ഒ.എം. ബഷീർ സഖാഫി, യു.വി. നൗഫൽ, ശരീഫ്, ടി.കെ. അതിയത്, കബീർ, അബ്ദുല്ലക്കുട്ടി, എം.കെ. അശ്റഫ്, വി.സി. ശറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
നരിക്കുനി: ബൈതുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ ഷിയോലാൽ പതാക ഉയർത്തി. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ സിദ്ദിഖ്, പ്രജീഷ് ലാൽ, ജിൻസി, സുമിജ എന്നിവർ നേതൃത്വം നൽകി.
നരിക്കുനി: മുണ്ടുപാലം നെടിയനാട് സൗത്ത് എ.എം.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും റാലിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വിമുക്തഭടൻ ഷിജു ചോണാട്ട് പതാക ഉയർത്തി. സ്കൂൾ റേഡിയോവിന്റെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് പുല്ലങ്കണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എം.ബി. ഷൈനോജ്, പ്രധാനാധ്യാപിക എം. വിജയശ്രീ, മാനേജർ എം. സദാനന്ദൻ, ഗ്രാമപഞ്ചായത്ത് മെംബർ മിനി പുതിയോത്ത്, രമേശൻ, കെ. ഷിജി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.