ഇളവുകളിൽ വീണ്ടുമുണർന്ന് കുറ്റിച്ചിറ: നവീകരണം ദ്രുതഗതിയിൽ
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ തട്ടിനിന്ന കുറ്റിച്ചിറ നവീകരണം വീണ്ടും ദ്രുതഗതിയിൽ. ഒക്ടോബറിൽ നാടിന് സമർപ്പിക്കുന്ന രീതിയിലാണ് പ്രവൃത്തികൾ നീങ്ങുന്നത്.
ലോക്ഡൗൺ ഒഴിഞ്ഞതോടെ സന്ധ്യകളിൽ വെടിപറഞ്ഞിരിക്കാനെത്തുന്നവരുടെ തിരക്കാണിപ്പോൾ. കുളത്തിന് ചുറ്റും മോടിപിടിപ്പിക്കുന്നതിനൊപ്പം സ്വാതന്ത്ര്യസമര നായകൻ അസൻ കോയ മുല്ലയുടെ ഓർമക്കുള്ള തൊട്ടടുത്ത പാർക്കുകൂടി മോടി പിടിപ്പിക്കാൻ തീരുമാനമായി.
നേരത്തേ നിശ്ചയിച്ചിരുന്ന കുറ്റിച്ചിറ പൈതൃക മ്യൂസിയത്തിന് അനുയോജ്യമായ പൈതൃക കെട്ടിടം വിട്ടുകിട്ടാത്തതിനാൽ തുടങ്ങാനായില്ല. കുളത്തി െൻറ 100 മീറ്റര് പരിധിക്കുള്ളിലുള്ള കെട്ടിടങ്ങൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിന് പകരം പാർക്ക് നവീകരിക്കാനാണിപ്പോൾ ശ്രമം. മേൽനോട്ടം വഹിക്കുന്ന ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് ഇതിനുള്ള അംഗീകാരം കഴിഞ്ഞദിവസം നഗരസഭ നൽകി. പാർക്കിനോട് ചേർന്നുള്ള തുറന്ന സ് േറ്റജ് പണി 90 ശതമാനവും പൂർത്തിയായി.
സാധാരണ കുറ്റിച്ചിറയിൽ സമ്മേളനങ്ങൾ നടക്കുന്ന ഭാഗത്തുതന്നെയാണ് സ്േറ്റജും പണിതത്. മൊത്തം രണ്ടു കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അവസാനഘട്ടത്തിലെത്തിയത്. വിനോദസഞ്ചാര വകുപ്പി െൻറ 1.25 കോടിയും എം.കെ. മുനീർ എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള 75 ലക്ഷവും ഉപയോഗിച്ചാണ് നിർമാണം. നിർമിതി കേന്ദ്രക്കാണ് ചുമതല.
കുളത്തിന് പടിഞ്ഞാറ് ഒരുക്കിയ ഇബ്നു ബതൂത്ത നടപ്പാതയും അതിനോട് ചേർന്നുള്ള മതിലിലെ ചുമർ ചിത്രങ്ങളും ഏറക്കുറെ പൂർത്തിയായി. തളി കുളത്തിന് കിഴക്ക് പണിത രീതിയിൽ പൈതൃകവുമായി ബന്ധപ്പെട്ട 12 വലിയ ചുമർചിത്രങ്ങളാണ് ഒരുക്കിയത്.
ഇബ്നു ബതൂത്ത, വലിയങ്ങാടി, വ്യാപാരം, ഉരു നിർമാണം, കല്ലായി, പഴയകാലത്തെ സുന്നത്ത് കല്യാണം, ഒപ്പന, ദഫ്മുട്ട്, കോൽക്കളി തുടങ്ങിയവയെല്ലാം ചുമരിൽ ഒരുങ്ങി. ചായം തേക്കുന്ന പണിയാണ് ഇനി ബാക്കിയുള്ളത്. കുളത്തിന് ചുറ്റുമുള്ള തണൽമരങ്ങൾക്ക് തടങ്ങൾ പണിയൽ, തെക്കുഭാഗത്ത് വലിയ കുളിപ്പുര നിർമിക്കൽ എന്നിവ പാതിയായിട്ടേയുള്ളൂ. കൂടുതൽ പേർക്ക് കുളിക്കാനുള്ള സൗകര്യവും വനിതകൾക്കുള്ള ഫീഡിങ് മുറിയും ഒരുക്കിയിട്ടുണ്ട്.
ചിറയുടെ കിഴക്കുഭാഗത്ത് പൈതൃകമാതൃകയിൽ നാലു കുളപ്പുരകളാണ് പണിതത്. പഴയ മാതൃകയിലുള്ള വിളക്കുമരങ്ങളിൽ ലൈറ്റ് കത്താൻ തുടങ്ങി. കുളക്കടവിലും കുളപ്പുരയിലും ചുറ്റുമതിലിലുമെല്ലാം എൽ.ഇ.ഡി ലൈറ്റുകൾ കത്തി മനോഹരമായതോടെയാണ് കൂടുതൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.