മാമ്പുഴ സംരക്ഷണത്തിന് ജലയാത്ര
text_fieldsകുറ്റിക്കാട്ടൂർ: മാമ്പുഴയിലെ കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമായി പുഴ സംരക്ഷിക്കാനും പുഴയിലും തീരത്തും വിനോദസഞ്ചാര സാധ്യതകൾ കണ്ടെത്താനും മാമ്പുഴ സംരക്ഷണ സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും ചേർന്ന് ജലയാത്ര നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
മാമ്പുഴ സംരക്ഷണ സമിതി പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സുഹറാബി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത്, ജില്ല പഞ്ചായത്തംഗം രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എൻ. ജയപ്രകാശ്, ദീപ കാമ്പുറത്ത്, സുസ്മിത വിത്താരത്ത്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹാദിൽ, മുഹമ്മദ് മജ്നാസ്, ജിഥുൻ, മാമ്പുഴ ജനറൽ സെക്രട്ടറി ടി. നിസാർ, വൈ. പ്രസിഡൻറ് പി. കോയ എന്നിവർ സംസാരിച്ചു.
കണ്ണംചിന്നംകടവ്, തിരുത്തിമ്മൽ, കുന്നത്തുപാലം, കടുപ്പിനി എന്നീ കേന്ദ്രങ്ങളിൽ മാമ്പുഴ ട്രഷറർ റഹ്മാൻ കുറ്റിക്കാട്ടൂർ, സി. രാജീവ്, കെ.പി. ആനന്ദൻ, സന്തോഷ് മുജീബ് നാഗത്തുംപാടം, കെ.എം. ഷാഫി എന്നിവർ സംസാരിച്ചു. കീഴ്മാടുനിന്നും രണ്ട് തോണികളിലായി 20 പേർ 15 കി.മീറ്റർ സഞ്ചരിച്ച് കടുപ്പിനിയിൽ യാത്ര സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.