മകൻ നഷ്ടപ്പെട്ട കുടുംബത്തിെൻറ വീട് ജപ്തി ഭീഷണിയിൽ
text_fieldsകുറ്റിക്കാട്ടൂർ: മകൻ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന കുടുംബത്തിന് ജപ്തി ഭീഷണിയും. കുറ്റിക്കാട്ടൂർ തടപറമ്പിൽ അബ്ദുവും കുടുംബവുമാണ് കിടപ്പാടം വിട്ടിറങ്ങേണ്ട ആശങ്കയിൽ വിറങ്ങലിച്ചു നിൽക്കുന്നത്. കഴിഞ്ഞ റമദാനിലാണ് മകൻ സലീം ദമ്മാമിൽ മരണപ്പെടുന്നത്. ട്രെയിലർ ഡ്രൈവറായ സലീം അറബിയുടെ കീഴിൽ സ്വന്തമായി ഒരു വണ്ടി വാങ്ങി ജീവിതം പച്ച പിടിപ്പിക്കാൻ ആഗ്രഹം അറിയിച്ചപ്പോഴാണ് പിതാവ് അബ്ദു കിടപ്പാടം പണയപ്പെടുത്തി പത്ത് ലക്ഷം രൂപ മകന് അയച്ചു കൊടുത്തത്.
ആദ്യത്തെ രണ്ട് തവണകൾ അടക്കാൻ പണം അയച്ചതിന് ശേഷം വണ്ടിയുടെ മറ്റു ബാധ്യതകൾ കൂടിയപ്പോൾ സലീമിെൻറ മാനസികനില തകരാറിലായതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഭാര്യയും 10 വയസ്സുള്ള മകനും സലീമിെൻറ കൂടെ ദമ്മാമിലായിരുന്നു. ഒരു ദിവസം സലീമിനെ താമസ സ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. സലീമിനെ കണ്ടെത്താൻ ഭാര്യയും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ മൂന്നാം ദിവസമാണ് തൊട്ടടുത്ത സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കോവിഡ് കാലമായതിനാൽ മൃതദേഹം അവിടെതന്നെ ഖബറടക്കി.
എല്ലാം നഷ്ടപ്പെട്ട് തിരിച്ചു പോന്ന ഭാര്യ റൈഹാനത്തിനും മകൻ മുഹമ്മദ് നാസിക്കിനും ആശ്രയമായത് അബ്ദുവിെൻറ വീടായിരുന്നു. കാലിക്കറ്റ് ടൗൺ സർവിസ് സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ബാധ്യത 12 ലക്ഷമായി വർധിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ പിതാവ് അബ്ദുവിന് ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോവാൻ കഴിയുന്നില്ല. വളരെ സ്നേഹത്തോടെ കഴിഞ്ഞ കുടുംബത്തിന് സലീമിെൻറ വിയോഗം ഇപ്പോഴും നീറുന്ന വേദനയാണ്. അത്താണിയായ വീട് കൂടി പോയാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമത്തിലാണ് കുടുംബം.
താമസിക്കുന്ന വീട്ടിൽനിന്ന് ഏത് സമയവും ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്ന കുടുംബത്തിന് സഹൃദയരായ മനുഷ്യസ്നേഹികളിലാണ് ഇനി പ്രതീക്ഷയുള്ളത്. കനറ ബാങ്ക് കുറ്റിക്കാട്ടൂർ ശാഖയിൽ 4690101002162 നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC CNRB0004690.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.