കുറ്റ്യാടി കനാൽ പുനർനിർമാണത്തിന് 80 ലക്ഷം
text_fieldsകുറ്റ്യാടി: കഴിഞ്ഞ വേനലിൽ തകർന്ന ജലസേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിന്റെ മരുതോങ്കര മുണ്ടക്കുറ്റിയിലെ തകർന്ന ഭാഗം പുനർനിർമിക്കാൻ 80 ലക്ഷം രൂപ വകയിരുത്തിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. കനാൽ തകർന്നതിനെ തുടർന്ന് വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. വലിയ പൈപ്പുകൾ ഉപയോഗിച്ചാണ് കനാൽ പുനഃസ്ഥാപിച്ച് ജലവിതരണം പുനരാരംഭിച്ചത്. എന്നാൽ, കുറ്റ്യാടി മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും വെള്ളം വേണ്ടത്ര എത്തിയിരുന്നില്ല. കനാൽ പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി വിവരങ്ങൾ അറിയിച്ചത്.
ജലവിതരണ അളവിലുള്ള കുറവ് കാരണം കുറ്റ്യാടി മണ്ഡലത്തിൽ കൃഷിനാശം നേരിടുന്നതും കുടിവെള്ളലഭ്യത കുറയുന്നതും സംബന്ധിച്ച് മന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.