കുറ്റ്യാടിക്കടുത്ത് തളീക്കരയിൽ സ്ഫോടന പരമ്പര
text_fieldsകുറ്റ്യാടി: തൊട്ടിൽപ്പാലം സ്റ്റേഷൻ പരിധിയിൽപെട്ട കുറ്റ്യാടിക്കടുത്ത് തളീക്കരയിൽ വിവിധയിടങ്ങളിൽ സ്ഫോടനം.
പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ തിരച്ചിൽ നടത്തി. ഞായറാഴ്ച രാത്രി 10.45ഓടെയാണ് തളീക്കര -കായക്കൊടി റോഡിൽ കള്ളുഷാപ്പിന് സമീപവും, മുട്ടുനടയിലും മറ്റുമായി സ്ഫോടനം ഉണ്ടായത്. തളീക്കര മുതൽ കായക്കൊടി വരെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇതേത്തുടർന്നാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളല്ല പൊട്ടിയതെന്ന് തൊട്ടിൽപ്പാലം എസ്.ഐ പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
ജനങ്ങളുടെ ഭീതി അകറ്റണം -കോൺഗ്രസ്
കുറ്റ്യാടി: തളീക്കര -കായക്കൊടി റോഡിൽ ഞായറാഴ്ച രാത്രി സ്ഫോടനം ഉണ്ടായ പ്രദേശങ്ങളിൽ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം വർധിച്ചുവരുന്നതായി കോൺഗ്രസ് ആരോപിച്ചു. സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്തി ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റണമെന്നും പൊലീസ് ജാഗ്രത കാണിക്കണമെന്നും കായക്കൊടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ബിജു ആവശ്യപ്പെട്ടു.
കുറ്റ്യാടി: സ്ഫോടനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് യുവമോർച്ച കോഴിക്കോട് ജില്ല ഐ.ടി കൺവീനർ ലിബിൻ കുറുപ്പംവീട്ടിൽ ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണം നടത്തണം –സി.പി.എം
കുറ്റ്യാടി: ഞായറാഴ്ച രാത്രി തളീക്കരയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം തളീക്കര ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളല്ല പൊട്ടിയതെന്ന് പൊലീസ്തൊട്ടിൽപ്പാലം: സ്ഫോടനത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞബ്ദുല്ലയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സമഗ്ര അന്വേഷണം നടത്തി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കെ.പി. കുഞ്ഞമ്മദ്, കെ.കെ.സി. കുഞ്ഞബ്ദുല്ല, ഇ.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.