Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2023 9:26 AM IST Updated On
date_range 24 May 2023 9:26 AM ISTകുളങ്ങരത്താഴയിൽ കടയിൽ കാട്ടുപന്നി കയറി
text_fieldsbookmark_border
കുറ്റ്യാടി: കുളങ്ങരത്താഴയിൽ പട്ടാപ്പകൽ കടയിൽ കാട്ടുപന്നി കയറി. കരണ്ടോട് ഭാഗത്തുനിന്ന് ഓടിയെത്തിയ പന്നിയാണ് വൈകീട്ട് ഹോം മാർട്ട് സൂപ്പർമാർക്കറ്റിൽ കയറിയത്. കടക്കകത്തുകൂടി രണ്ടുവട്ടം ഓടിയശേഷം വന്നവഴിക്കുതന്നെ ഇറങ്ങിയോടി.
നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് ഉടമ പറഞ്ഞു. ഈ ഭാഗത്ത് ആദ്യമാണ് കാട്ടുപന്നി എത്തുന്നത്. കായക്കൊടി പഞ്ചായത്തിന്റെ ഉൾഭാഗങ്ങളിൽ കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story