മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി
text_fieldsകുറ്റ്യാടി: അങ്ങാടിയിലെ ഹോട്ടലുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും മലിനജലം ഓവുചാലിലേക്ക് വിടുന്നതിനെതിരെ പഞ്ചായത്ത് നടപടി തുടങ്ങി. മലിനജലം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയത്. ഹോട്ടലുകൾ ഉൾപ്പെടെ മൂന്നു സ്ഥാപനങ്ങൾക്ക് പിഴയിട്ടതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വയനാട് റോഡിലെയും എം.ഐ.യു.പി സ്കൂൾ വളപ്പിലെയും ഓവുചാലുകളിലേക്കാണ് പൈപ്പുകൾ വഴി രഹസ്യമായി മലിനജലം തുറന്നുവിടുന്നത്. ഉറവിടങ്ങളിൽ സംസ്കരിക്കാതെ പൊതുസ്ഥലത്തേക്ക് തുറന്നുവിടുന്ന മലിനജലം ഒടുവിൽ പുഴയിലേക്കാണ് എത്തുന്നത്. അതിനിടെ, അടച്ച പൈപ്പുകൾ വീണ്ടും തുറക്കാൻ അനുവദിക്കരുതെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. ഓവുചാലിന്റെ ഭിത്തി വാർക്കുമ്പോൾ രഹസ്യമായി വാഴത്തണ്ട് തിരുകിക്കയറ്റുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.