ഭാരവാഹികൾക്കെതിരെ നടപടി: സി.പി.എം യോഗത്തിൽ വാക്കേറ്റം
text_fieldsകുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ കെ.പി. കുഞ്ഞമ്മദ്കുട്ടിക്കും കുന്നുമ്മൽ ഏരിയയിലെ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾക്കും എതിരായ അച്ചടക്ക നടപടിയെ ചൊല്ലി ഉൗരത്ത് ചേർന്ന സി.പി.എം യോഗത്തിൽ ബഹളവും വാക്കേറ്റവും.
എം.എൽ.എക്കും 32 പേർക്കുമെതിരെയുണ്ടായ അച്ചടക്ക നടപടിയെയാണ് കഴിഞ്ഞ ദിവസം ഉൗരത്ത് സ്കൂളിൽ ചേർന്ന യോഗത്തിൽ പെങ്കടുത്ത പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തത്. ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.കെ. മോഹൻദാസ്, കെ.പി. ചന്ദ്രി തുടങ്ങിയവരെ സസ്പെൻഡ് ചെയ്യുകയും ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, കെ.പി. ഷിജിൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഷിജിൽ, മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർക്കെതിരെ നടപടിയുണ്ടായ ഉൗരത്ത് ബ്രാഞ്ചിൽനിന്ന് ചില പ്രവർത്തകർ സി.പി.െഎയിൽ ചേരുമെന്ന് ഭീഷണി ഉയർത്തിയതോടെയാണ് കഴിഞ്ഞ ദിവസം ഉൗരത്ത് യോഗം വിളിച്ചത്. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എ.എം. റഷീദ്, അംഗങ്ങളായ പി.സി. രവീന്ദ്രൻ, സി.എൻ. ബാലകൃഷ്ണൻ, കുന്നുമ്മൽ കണാരൻ എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്.
അന്വേഷണ കമ്മീഷനെ വെക്കാതെ ഏരിയയിൽനിന്ന് ലഭിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെടുത്തതെന്നും ഒരേ കുറ്റത്തിന് ആരോപണ വിധേയരായവർക്കെതിരെ വ്യത്യസ്ത രീതിയിലുള്ള നടപടിയെടുത്തെന്നും യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ പാർട്ടി ഭാരവാഹികളും അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവർ ചെയ്യുന്ന പിഴവുകൾ ഗൗരവപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്നും യോഗം നിയന്ത്രിച്ചവർ വിശദീകരിച്ചു. അതിനിടെ ഉൗരത്ത് നടന്നത് പാർട്ടി അനുഭാവികളുടെ യോഗമാണെന്നും വിമർശനങ്ങൾ കൂടി കേൾക്കാനാണ് യോഗം വിളിച്ചതെന്നും അതിൽ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങളില്ലെന്നുമാണ് യോഗത്തിന് നേതൃത്വം നൽകിയവർ അറിയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി നിയോജക മണ്ഡലം സീറ്റ് പാർട്ടിക്ക് നൽകാതെ കേരള കോൺഗ്രസിന് കൊടുക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചാണ് വിവിധ ദിവസങ്ങളിലായി കുറ്റ്യാടിയിൽ പ്രകടനങ്ങൾ നടന്നത്. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം മാറ്റുകയും പകരം കെ.പി. കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.