വേഗതാരം അനുരാഗിന് ജന്മനാടിന്റെ വരവേൽപ്
text_fieldsകുറ്റ്യാടി: സംസ്ഥാന സ്കൂൾ കായികമേളയിൽ വേഗം കൂടിയ ഓട്ടക്കാരനായി തിരഞ്ഞെടുത്ത സി.വി. അനുരാഗിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.100, 200, 400 മീറ്റർ ഓട്ടമത്സരത്തിലും ലോങ് ജംപിലും സമ്മാനം ലഭിച്ച അനുരാഗ് വളയന്നൂർ ചാത്തംവീട്ടിൽ രാഘവന്റെയും വിമലയുടെയും മകനാണ്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയാണ്.
കേരളോത്സവത്തിൽ ചാമ്പ്യൻഷിപ് ലഭിച്ച കല, കായിക ക്ലബുകളെയും ജില്ല കേരളോത്സവത്തിൽ ക്രിക്കറ്റിൽ വിജയികളായ കെ.ഇ.ടി ടീമിനെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി സി.ഐ ഷിജു സമ്മാനദാനം നടത്തി.
ടി.കെ. മോഹൻദാസ്, സബിന മോഹൻ, പി.പി. ചന്ദ്രൻ രജിത രാജേഷ്, ഹാഷിം നമ്പാടൻ, ജുഗുനു തെക്കയിൽ സി.എൻ. ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ലത്തീഫ് ചുണ്ടയിൽ, ചന്ദ്രമോഹൻ, ഒ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.