സി.എൻ.ജി ക്ഷാമം; ഓട്ടോകൾ നെട്ടോട്ടത്തിൽ
text_fieldsകുറ്റ്യാടി: വടകര താലൂക്കിൽ സി.എൻ.ജി ഓട്ടോകൾക്ക് ഇന്ധനം കിട്ടാൻ തൊഴിലാളികൾ നെട്ടോട്ടമോടുന്നു. പ്രകൃതിസൗഹൃദത്തിന്റെ ഭാഗമായി സർക്കാർ ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ അവക്കാവശ്യമായ ഇന്ധനം കിട്ടാനില്ല. താലൂക്കിൽ ഇത്തരം 2500 ഓട്ടോകൾ ഉണ്ടെന്നാണ് പറയുന്നത്.
നാദാപുരം, കുറ്റ്യാടി ഭാഗത്തുള്ള ഓട്ടോകൾക്ക് നേരത്തെ കുറ്റ്യാടിയിലെ ഒരു പമ്പിൽനിന്ന് ഗ്യാസ് വിതരണം ചെയ്തിരുന്നു. ഇപ്പോൾ വട്ടോളിയിൽ മാത്രമാണ് ലഭിക്കുന്നത്. സി.എൻ.ജി വാഹനങ്ങൾ അനുദിനം വർധിക്കുമ്പോൾ ഒരു പമ്പിൽപോലും പുതുതായി സി.എൻ.ജി ലഭ്യമല്ലെന്നതിന് പുറമെ ഒരുവർഷംകൊണ്ട് വില വർധിക്കുകയും ചെയ്തു.
2022 സെപ്റ്റംബറിൽ 80 രൂപയായിരുന്നത് 91 രൂപയായി വർധിപ്പിച്ചു. വട്ടോളിയിലും പയ്യോളിയിലും മാത്രമാണ് ഇപ്പോൾ ഇന്ധനം ലഭിക്കുന്നത്. ഈ വർഷം ജനുവരിയിൽ കുറ്റ്യാടി പമ്പിൽ ഗ്യാസ് വിതരണം നിർത്തിയതിൽ പിന്നെ വിതരണം പുനരാരംഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.