കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് കെട്ടിടം തകർച്ചയിൽ
text_fieldsകുറ്റ്യാടി: നാലു പതിറ്റാണ്ട് പഴക്കമുള്ള കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് കെട്ടിടം തകർച്ചയിൽ. കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീഴുന്നു. കമ്പികൾ ഇളകി തൂങ്ങിക്കിടക്കുകയാണ്.
യാത്രക്കാരും വ്യാപാരികളുമായി എപ്പോഴും ഉള്ളിൽ ആളുണ്ടാകും. അപകടനിലയിലായിട്ടും പഞ്ചായത്ത് സുരക്ഷ നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. പുതിയ ബസ് സ്റ്റാൻഡ് വന്നതോടെ പഴയ സ്റ്റാൻഡിൽ അറ്റകുറ്റപ്പണിയൊന്നും നടക്കുന്നില്ല. ബസ് ബേ പൊട്ടിപ്പൊളിഞ്ഞ് വിണ്ടുകീറിക്കിടപ്പാണ്. ബസുകളുടെ വരവു പോക്ക് കുറഞ്ഞതിനാൽ ഫീസ് വകയിൽ പഞ്ചായത്തിന് വരുമാനം കുറവാണ്. അതിനാൽ ഫണ്ടുകൾ വകയിരുത്തുന്നില്ല. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിൽ കെട്ടിടം നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും ഫണ്ടുകളുടെ അഭാവം കാരണം നടക്കുന്നില്ലെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറയുന്നു.
നിലവിൽ ഗ്രൗണ്ട് ഫ്ലോറിൽ വ്യാപാരത്തിന് നൽകിയിട്ടുണ്ടെങ്കിലും ഒന്നാം നിലയിൽ മിക്ക മുറികളും വെറുതെ കിടപ്പാണ്. രണ്ട് സർക്കാർ ഓഫിസുകളുണ്ടായിരുന്നത് വേറെ സ്ഥലത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.