ഗോൾഡ് പാലസ് സമരത്തിനിടെ സംഘർഷം
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ കുളങ്ങരത്താഴയിൽ നടത്തിയ സമരത്തിനിടെ സംഘർഷം.
കോടികളുടെ സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ച കേസിൽ ജാമ്യം ലഭിച്ച മുഖ്യപ്രതി കുളങ്ങരത്താഴയിൽ വന്നതാണ് സംഘർഷത്തിന്റെ കാരണമായി പറയുന്നത്. സമരത്തിന്റെ 89ാം ദിവസമായ വ്യാഴാഴ്ച സമര പന്തലിലുള്ളവർ പ്രകടനമായി വരുന്നതിനിടെയാണ് സംഭവം.
കടയിൽ നിൽക്കുകയായിരുന്ന പ്രതി മോശമായി പ്രതികരിച്ചെന്നാരോപിച്ച് സമരക്കാർ പ്രതിയുടെ നേർക്കു തിരിഞ്ഞതായും എന്നാൽ, കടയിലുണ്ടായിരുന്ന ചിലർ പ്രതിക്ക് പ്രതിരോധം തീർത്തതായും പറയുന്നു. ഇതേതുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ പ്രതിയുടെ നേതൃത്വത്തിലുള്ളവർ കൈയേറ്റം ചെയ്തു എന്നാണ് സമരക്കാരുടെ പരാതി.
സംഭവത്തെ തുടർന്ന് കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും പരാതിയിൽ കേസെടുത്തതായി സി.ഐ പറഞ്ഞു. സംഘർഷത്തിൽ പരിക്കുപറ്റിയവരെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.