'കോവിഡ് രോഗികൾ നേരിട്ട് ആശുപത്രിയിൽ വരരുത്'
text_fieldsകുറ്റ്യാടി: കോവിഡ് പോസിറ്റിവായി വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ ആദ്യം ആർ.ആർ.ടി. മെമ്പർമാരെ അറിയിക്കുകയും അതത് ഹെൽത്ത് സെൻററിന് കീഴിലെ മെഡിക്കൽ ഓഫിസറെ വിവരമറിയിക്കുകയും വേണമെന്ന് കുറ്റ്യാടി ഗവ.ആശുപത്രി നോഡൽ ഓഫിസർ അറിയിച്ചു.
മെഡിക്കൽ ഓഫിസർ രോഗിയുമായി ബന്ധപ്പെട്ട് ചികിത്സ നിർദേശിക്കും. മെഡിക്കൽ ഓഫിസർ അറിയാതെ നേരിട്ട് കുറ്റ്യാടി ആശുപത്രിയിൽ നിരവധി പോസിറ്റിവ് കേസുകൾ വളരെ ചെറിയ കാര്യങ്ങൾക്കു പോലും വരുന്നത് ശ്രദ്ധയിൽ വരുന്നുണ്ട്.
കാറ്റഗറി ബി വിഭാഗത്തിലുള്ള രോഗികളെ മാത്രമാണ് ഇപ്പോൾ കുറ്റ്യാടി കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുന്നത്.പല കാര്യങ്ങളും മെഡിക്കൽ ഓഫിസറുമായി ടെലി മെഡിസിനിലൂടെ പരിഹരിക്കാമെന്നിരിക്കേ, അനാവശ്യമായി സൃഷ്ടിക്കുന്ന തിരക്കുകൾ നല്ല രീതിയിൽ കോവിഡിതര സേവനം കൂടി നൽകുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കാൻ സാധ്യതയുണ്ട്. രോഗികളെ മെമ്പർമാർ റഫർ ചെയ്യുന്നതിന് മുമ്പ് രോഗികൾ മെഡിക്കൽ ഓഫിസറെ വിവരമറിയിക്കണം. അവരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.