പ്രധാനാധ്യാപികമാർക്ക് കോവിഡ് ; കുന്നുമ്മൽ ഉപജില്ലയിൽ രണ്ട് സ്കൂളുകൾ ഇന്നു തുറക്കില്ല
text_fieldsകുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി ചങ്ങരംകുളം യു.പി സ്കൂൾ, പാലേരി എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ െഹഡ്മിസ്ട്രസുമാർക്ക് കോവിഡ് പോസിറ്റിവായത് തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്നതിന് തടസ്സമായി.
രണ്ട് സ്കൂളിലെയും സഹാധ്യാപകരുമായി പ്രധാനാധ്യാപികക്ക് സമ്പർക്കമുള്ളതിനാൽ എല്ലാവരും ക്വാറൻറീനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
സ്കൂൾ നിശ്ചിത കാലത്തേക്ക് അടച്ചിടണമെന്ന് എ.ഇ.ഒ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവർക്കും പോസിറ്റിവ് റിപ്പോർട്ട് ലഭിച്ചതത്രേ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശുചീകരണത്തിലും മറ്റ് ഒരുക്കങ്ങളിലൂം അധ്യാപകർ പ്രധാനാധ്യാപികയുമായി ഒന്നിച്ചാണുണ്ടായിരുന്നത്.
ഒരാഴ്ച കഴിഞ്ഞ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവായാൽ മാത്രം അധ്യാപകർ സ്കൂളിലെത്തിയാൽ മതിയെന്നാണ് എ.ഇ.ഒ നിർദേശിച്ചതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
ആഹ്ലാദത്തോടെ കാത്തിരുന്ന സ്കൂൾ തുറക്കൽ മുടങ്ങിയതിൽ നിരാശരാണ് അധ്യാപകരും കുട്ടികളും.
പാലേരിയിൽ ഒമ്പതും ചങ്ങരംകുളത്ത് പന്ത്രണ്ടും അധ്യാപകരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.