വേളത്ത് മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ തോൽവി: യു.ഡി.എഫ് ചെയർമാനെതിരെ നടപടിക്ക് ശിപാർശ
text_fieldsകുറ്റ്യാടി: സിറ്റിങ് സീറ്റായ പള്ളിയത്ത് വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥി തോറ്റ സംഭവത്തിൽ വേളം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനും മുൻ പഞ്ചായത്ത് അംഗവുമായ കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ലക്കെതിരെ ശാഖ കമ്മിറ്റി നടപടിക്ക് ശിപാർശ ചെയ്തതായി സൂചന. കഴിഞ്ഞ ദിവസം നൂറോളം പേർ പെങ്കടുത്ത യോഗത്തിലാണ് നടപടിയാവശ്യപ്പെട്ടതത്രെ.
മുൻ പഞ്ചായത്ത് അംഗവും വനിത ലീഗ് നേതാവുമായ കെ.പി. സലീമ ടീച്ചറാണ് മൂന്നാമൂഴത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയോട് തോറ്റത്. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ കെ.കെ. അന്ത്രുമാസ്റ്റർ ഇരുനൂറിൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ 201 വോട്ടുകൾക്കാണ് സലീമ തോറ്റത്.
കൂടാതെ ഒരു വിമത സ്ഥാനാർഥിെയയും നിർത്തി. 176 വോട്ട് അവരും പിടിച്ചു. പഞ്ചായത്ത് വർക്കിങ് കമ്മിറ്റിയംഗം പൊന്നണ െമായ്തു, ശാഖ കമ്മിറ്റി ട്രഷറർ കുറുവങ്ങാട്ട് അഷ്റഫ്, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറി കെ.വി. മുഹമ്മദലി എന്നിവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് സലീമയുടെ പേരും പറഞ്ഞു കേട്ടിരുന്നു. ഇറക്കുമതി സ്ഥാനാർഥിയാെണന്ന് തുടക്കത്തിലേ തനിെക്കതിരെ ഒരു വിഭാഗം പ്രചാരണം നടത്തിയിരുന്നതായി അവർ പറഞ്ഞു. വിമത സ്ഥാനാർഥിയായി അടുത്ത വാർഡിൽനിന്നുള്ളയാളെയാണ് നിർത്തിയത്. തെൻറ വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മറിച്ചതാണെന്ന് സലീമ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.